വിദ്യാര്‍ഥി സമരം: സര്‍ക്കാരിന് അലംഭാവമെന്ന് എം.എസ്.എഫ്
കോഴിക്കോട്: സാങ്കേതിക സര്‍വകലാശാലയിലും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും നടക്കുന്ന വിദ്യാര്‍ഥി സമരങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് എം.എസ്.എഫ്. തിരുവനന്തപുരം സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഇയര്‍ഔട്ട് ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കായുള്ള സമരങ്ങള്‍ ഒത്ത് തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച ചര്‍ച്ച പരാജയമാണ്. നിഷേധാത്മക നിലാപാടാണ് മന്ത്രി സ്വീകരിച്ചത്.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും 18ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗം ഉപരോധിക്കുമെന്നും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂര, പ്രൈവറ്റ് പാരലല്‍ കോളജ് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചതില്‍ നിന്ന് അധികൃതര്‍ പിന്മാറണം. അല്ലാത്ത പക്ഷം ഫീസ് ബഹിഷ്കരണവുമായി മുന്നോട്ട് പോവും. സമരത്തിന് പൂര്‍ണ പിന്തുണ നല്കി 14ന് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, സെക്രട്ടറി നിഷാദ് കെ സലീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."