മെമു പാളം തെറ്റി;ഒഴിവായത് വന്‍ ദുരന്തം ഗാര്‍ഡിന് പരുക്ക്
ഹരിപ്പാട്: കായംകുളം- എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. രാവിലെ 10.15ന് ഹരിപ്പാട് സ്റ്റേഷനിലെത്തിയ ട്രെയിനാണ് വടക്കേ നടപ്പാത പിന്നിട്ട് 50 മീറ്ററിനിടയില്‍ ഒന്നാം പ്ലാറ്റ് ഫോമിന്റെ അവസാന ഭാഗത്ത് പാളം തെറ്റിയത്. അവസാന ബോഗിയുടെ രണ്ട് വീലുകളാണ് പാളം തെറ്റിയത്. ഈ സമയം ബോഗിയില്‍ നിന്നിരുന്ന ഗാര്‍ഡ് രഞ്ജ(32) ന് പരിക്കേറ്റു. വണ്ടിക്കുണ്ടായ കുലുക്കത്തില്‍ രഞ്ജന്‍ താഴെ വീഴുകയായിരുന്നു. വലത് കൈക്കും കാലിനും പരുക്കേറ്റ രഞ്ജിത്തിനെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്ത് നിന്ന് എത്തിയ ആംബുലന്‍സ് ട്രെയിനില്‍ എറണാകുളത്തേക്ക് കൊണ്ടുപോയി.
എട്ട് ബോഗികളാണ് മെമു ട്രെയിനിനുള്ളത്. ഇതിന്റെ പിന്‍ഭാഗത്ത് ഭാരക്കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്. നിറയെ യാത്രക്കാരുമായി വന്ന ട്രെയിനിന്റെ മുന്‍ഭാഗമാണ് പാളം തെറ്റിയിരുന്നതെങ്കില്‍ സ്ഥിതി ഗുരുതരമാകുമായിരുന്നു. സ്റ്റേഷനോട് ചേര്‍ന്ന ഒന്നാം ഫ്‌ളാറ്റ് ഫോമില്‍ നിന്നും വണ്ടി പുറപ്പെടുമ്പോള്‍ തൊട്ടടുത്ത പാളങ്ങളില്‍ പണി നടക്കുന്നുണ്ടായിരുന്നുവെന്നും ട്രെയില്‍ നീങ്ങിത്തുടങ്ങുമ്പോള്‍ തന്നെ വലിയ ശബ്ദം കേട്ടതായും യാത്രക്കാര്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12ന് കൊച്ചുവേളിയില്‍ നിന്നും വടക്കോട്ട് പോകുന്ന സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ ഫാസ്റ്റില്‍ മെമുവിലെ യാത്രക്കാരെ കയറ്റി വിട്ടു. അപകടവിവരമറിഞ്ഞയുടന്‍ എ.ഡി.ആര്‍.എം കെ.എസ്.ജെയിന്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ വി.സി സുധീഷ് എന്നിവരുള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തി. റയില്‍വേ എന്‍ജിനിയറിങ് സേഫ്റ്റി വിഭാഗം വിശദമായ പരിശോധന നടത്തി. അപകടം നടന്നിടത്ത് അറ്റക്കുറ്റപ്പണിക്ക് പാളങ്ങള്‍ മാറ്റുന്നതിനും കൂട്ടിയോജിപ്പിക്കുന്നതിനുമായി താല്‍ക്കാലികമായി ക്ലാമ്പുകള്‍ ഇട്ട് മുറുക്കിയിരുന്നു. അപകടത്തിന് മുക്കാല്‍ മണിക്കൂര്‍ മുമ്പ് കൊല്ലം എറണാകുളം പാസഞ്ചറും ഈ പാളത്തില്‍ക്കൂടി കടന്നുപോയതാണ്. ആ സമയം ഈ ഭാഗത്തെ ക്ലാമ്പുകള്‍ക്ക് ഇളക്കം തട്ടി പാളങ്ങള്‍ തമ്മില്‍ നേരിയ ഉയര വ്യത്യാസം ഉണ്ടായിരിക്കാമെന്നും മെമുട്രെയിനിന്റെ ചക്രങ്ങള്‍ ശക്തിയായി ഈ ഭാഗത്ത് ഇടിച്ച് അപകടമുണ്ടായതാണെന്നുമാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."