പൊലിസിലെ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിയും മൂന്നാംമുറയും പൊലിസ്‌സേനയില്‍ വച്ചുപൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്.എ.പി കോണ്‍സ്റ്റബിള്‍മാരുടെ പാസിങ്് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളോടു മാന്യമായി പെരുമാറാനും മൂന്നാംമുറ പൂര്‍ണമായി അവസാനിപ്പിക്കാനും കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അഴിമതിക്കു വശംവദരാകുന്നതു വേലി തന്നെ വിളതിന്നലാണ്. ജനങ്ങളോടു മര്യാദയോടെ പെരുമാറുന്ന, സ്ത്രീകളും ദുര്‍ബലവിഭാഗങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും ആവലാതിക്ക് ആശ്വാസമേകുന്ന, അഴിമതിക്കു വശംവദരാകാത്ത പൊലിസാണ് നാടിനാവശ്യം. അപൂര്‍വം ചിലര്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പൊലിസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും, ആവശ്യമായ സ്ഥലങ്ങളില്‍ പൊലിസ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്.
നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരും ചെറിയപ്രായത്തിലുള്ളവരും പുതുതായി കടന്നുവരുന്നതു സേനയ്ക്കു പുതിയമുഖം നല്‍കുന്നുണ്ട്.
പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവുമുള്ള ഉത്തമ പൊലിസ് ഉദ്യോഗസ്ഥരായി മാറാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."