ആരോഗ്യത്തിന് സ്ത്രീകളോട് വീട്ടിലെ പണിയെടുക്കാന്‍ ഉപദേശിച്ച് രാജസ്ഥാന്‍ സര്‍ക്കാറിന്റെ ആരോഗ്യമാസിക
ജയ്പൂര്‍: ആരോഗ്യം നിലനിര്‍ത്താന്‍ പെണ്ണുങ്ങള്‍ വീട്ടിലെ ജോലി ചെയ്താല്‍ മതിയെന്നുപദേശിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ആരോഗ്യമാസിക ശിവിറയിലാണ് ഈ ഉപദേശം.
വീട് വൃത്തിയാക്കുക, ലസ്സി, വെണ്ണ തുടങ്ങിയവ ഉണ്ടാക്കുക, കുട്ടികളെ പരിപാലിക്കുക ജോലികള്‍ സ്ത്രീകള്‍ ചെയ്യേണ്ടതാണ്. ആരോഗ്യവതികളായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിവസം പത്തോ പതിനഞ്ചോ മിനുട്ട് ചിരിക്കുകും ചെയ്യുക. മാസികയിലെ ആരോഗ്യത്തിന് പതിനാല് ഉപദേശങ്ങള്‍ എന്ന ലേഖനത്തില്‍ പറയുന്നു. നവംബര്‍ ലക്കത്തിലെ മാസികയിലാണ് ലേഖനമുള്ളത്. നടത്തം, സൈക്കിള്‍ ചവിട്ടല്‍, കുതിരസവാരി, നീന്തല്‍ തിടങ്ങിയവ ഒരാളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞ ശേഷം സ്ത്രീകള്‍ക്ക് വീട്ടു ജോലിയാണ് ഉത്തമമെന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖനം.
ലേഖനത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പഴയ കാലത്തിലേക്ക് സ്ത്രീകളെ നയിക്കുകയാണ് ലേഖനം ചെയ്യുന്നതെന്ന് രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ പ്രതിനിധി പ്രതികരിച്ചു. ഇത് തികച്ചും പിന്തിരിപ്പന്‍ നയമാണ്. സ്ത്രീകളെ കഠിനമായ പ്രയാസത്തിലേക്ക് തള്ളിവിടുകയാണ് ഇതു ചെയ്യുന്നത്- അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് മാപ്പു പറഞ്ഞ് രംഗത്തെത്തി. വീട്ടു ജോലി സ്ത്രീകളെ മാതം ഉദ്ദേശിച്ചല്ല ലേഖനത്തില്‍ ഉള്‍പെടുത്തിയതെന്ന് സെക്കണ്ടറി എജ്യുക്കേഷന്‍ ഡയരക്ടറും മാഗസിന്‍ ചീഫ് എഡിറ്റര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സമൂഹത്തില്‍ നിലനിന്നു പോരുന്ന സംവിധാനത്തിന്റെ സ്വാധീനത്താലാവാം ലേഖകന്‍ ഇത്തരത്തില്‍ പരാമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."