പ്രമേഹരോഗവും ദന്തശുചിത്വവും
ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം 40 ദശലക്ഷം കവിഞ്ഞിരിക്കുകയാണ്. 2030 ഓടെ ഇത് ഏകദേശം 79.4 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രമേഹരോഗം അഥവാ ഡയബറ്റിസ് രണ്ടു തരത്തിലാണുള്ളത്:
1) ചെറു പ്രായക്കാരില്‍ കണ്ടുവരുന്ന ഡയബറ്റിസ് ടൈപ്പ് 1.
2) മുതിര്‍ന്നവരില്‍ കാണുന്ന ഡയബറ്റിസ് ടൈപ്പ് 2.
പ്രമേഹ രോഗികളില്‍ അനിയന്ത്രിതമായി ഷുഗറിന്റെ അളവ് വര്‍ധിച്ചാല്‍ വിവിധ ശരീര ഭാഗങ്ങളെ ബാധിക്കുന്നതോടൊപ്പം പല്ല്, മോണ എന്നിവയെയും സാരമായി ബാധിക്കുന്നു.
ഡയബറ്റിസ് രോഗികളില്‍ കണ്ടുവരുന്ന മൂന്ന് പ്രധാന രോഗങ്ങള്‍:
ജിഞ്ചൈ വൈറ്റിസ് (GINGIVITIS)
പെരിയോഡോണ്ടൈറ്റിസ്
(PERIODONTITIS)
ഓറല്‍ ത്രഷ് (CANDIDIASIS)
ജിഞ്ചൈ വൈറ്റിസ് (GINGIVITIS)
ദന്ത സംബന്ധമായ രോഗങ്ങളുടെ ആദ്യഘട്ടത്തില്‍ കണ്ടുവരുന്ന രോഗ ലക്ഷണമാണിത് പ്രമേഹ രോഗികള്‍ അല്ലാത്തവരിലും ഈ രോഗം കണ്ടുവരുന്നു. ശരിയായ ദന്ത ശുചിത്വമില്ലായ്മയാണ് പ്രധാനകാരണങ്ങള്‍\
രോഗ ലക്ഷണങ്ങള്‍
- ചുവന്ന നിറത്തിലേക്കോ പര്‍പ്പിള്‍ നിറത്തിലേക്കോ മോണയുടെ നിറവിത്യാസം.
- ചെറിയ തോതിലുള്ള മോണയിറക്കം.
- മോണയില്‍ അനുഭവപ്പെടുന്ന വീക്കം.
- വായ്‌നാറ്റം (HALITOSIS).
- മോണയില്‍ അനുഭവപ്പെടുന്ന വേദന.
ഓറല്‍ ത്രഷ് (CANDIDIASIS)
കാന്റിഡ ആല്‍ബിക്കന്‍ വിഭാഗത്തില്‍പെട്ട ഫംഗസ് ആണ് ഈ രോഗത്തിനുള്ള പ്രധാന കാരണം. 30 ശതമാനം പ്രമേഹരോഗികളിലും കാന്റിഡിയാസിസ് എന്ന രോഗം കണ്ടുവരുന്നു.
രോഗ ലക്ഷണങ്ങള്‍
- നാക്കിലും ഉള്‍ക്കവിളിലും കാണപ്പെടുന്ന വെളുത്ത നിറത്തിലുള്ള പാട്.
- രുചിയില്ലായ്മ.
- വായ്‌നാറ്റം എന്നിവയാണ് കാന്റിഡിയാസിന്റെ പ്രധാന രോഗലക്ഷണങ്ങള്‍.
പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- ശരിയായ രീതിയില്‍ പല്ലുകള്‍ ബ്രഷ് ചെയ്യുക
- ബ്രഷ് ചെയ്യുമ്പോള്‍ 45 കോണില്‍ ബ്രഷ് പിടിച്ച് പല്ലിന്റെ അഗ്രഭാഗം മുതല്‍ മോണയും കൂടി വൃത്തിയാകുന്ന വിധത്തില്‍ ബ്രഷ് ചെയ്യുക.
- മോണ വീക്കമോ, ബ്ലീഡിംഗോ അനുഭവപ്പെടുന്നവര്‍ സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാന്‍ മറക്കരുത്.
ഡെന്റല്‍ ഫ്ളാസ്:
പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കാല്‍കുലസ്, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
പുകവലി നിര്‍ത്തുക:
ദന്ത സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമാണ് പുകവലി. പുകവലിക്കുമ്പോള്‍ ഉണ്ടാകുന്ന കറ കാല്‍കുലസും മറ്റു ബാക്റ്റീരിയകളും അതിവേഗം വളരാന്‍ സഹായമൊരുക്കുന്നു.
ഡെഞ്ചര്‍ മോനിറ്ററിങ്:
ഡെഞ്ചര്‍ അഥവാ കൃത്രിമ പല്ലുകള്‍ ഉപയോഗിക്കുന്നവര്‍ ശരിയായ രീതിയിലാണ് അവ ഘടിപ്പിച്ചിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തുക. അത് അങ്ങനെയല്ലെങ്കില്‍ ഇതു മൂലം വായയില്‍ മുറിവുണ്ടാകുകയും ഉണങ്ങാന്‍ താമസിക്കുകയും ചെയ്യും.
ഡെന്റല്‍ ചെക്കപ്പ് :
രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ഡെന്റല്‍ ചെക്കപ്പ് നടത്തുക. ഇത്തരം പരിശോധനകള്‍ ദന്ത സംബന്ധമായ രോഗങ്ങളെ ഒരു പരിധിവരെ തടയാന്‍ സഹായിക്കും.
പെരിയോഡോണ്ടൈറ്റിസ് (PERIODONTITIS)
ജിഞ്ചൈ വൈറ്റിസ് എന്ന അസുഖത്തിന്റെ അടുത്ത ഘട്ടമാണിത്. പ്രഥമഘട്ടത്തില്‍ കണ്ടുവരുന്ന പല്ലുകളിലെ കാല്‍കുലസ് നീക്കം ചെയ്യാതിരുന്നാലാണ് ഈ അസുഖം രൂപം പ്രാപിക്കുന്നത്.
രോഗ ലക്ഷണങ്ങള്‍
- വലിയ തോതിലുള്ള മോണയിറക്കം.
- പല്ലുകളില്‍ അനുഭവപ്പെടുന്ന പുളിപ്പ്.
- വായ്‌നാറ്റം.
- പല്ലുകളെ ശക്തമായി സംരക്ഷിക്കുന്ന ഘടകങ്ങളെ (പെരിയോഡോണ്ടല്‍ ഫൈബര്‍) ബാധിക്കുന്നതു മൂലം പല്ലുകളില്‍ അനുഭവപ്പെടുന്ന ബലമില്ലായ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."