HOME
DETAILS

മലമുഴക്കിവേഴാമ്പലുകള്‍ പറന്നകലുന്നു

  
backup
November 12 2017 | 05:11 AM

v-special12-11-17-hornbill

അലനല്ലൂര്‍: ഇന്ന് ദേശീയ പക്ഷി നീരീക്ഷണ ദിനം. ഇന്നലകളില്‍ കേരള മഴക്കാടുകളുടെ കാവല്‍ക്കാരായിരുന്ന മലമുഴക്കി വേഴാമ്പലുകള്‍ ഇന്ന് പ്രാണഭയത്തോടെ കാട് വിട്ട് പറന്നിരിക്കുന്നു.
പക്ഷി നിരീക്ഷകരും പ്രകൃതി സ്‌നേഹികളും ഒന്നടങ്കം കാടരിച്ച് പെറുക്കിയിട്ടും കാണാകാഴ്ചയായിരിക്കുകയാണ് സംസ്ഥാന പക്ഷി എന്ന പദവി കൂടിയുള്ള മല മുഴക്കി വേഴാമ്പലുകള്‍. വനപ്രദേശങ്ങളിലെ വേട്ടയാടലും ആവാസ വ്യസ്ഥകളിലുണ്ടായ വ്യതിചലനങ്ങളുമാണ് സംസ്ഥാന പക്ഷികളുടെ അകല്‍ചക്ക് കാരണമെന്ന് പഠനങ്ങള്‍ പറയുന്നു.പ്രധാനമായും നാല് തരം വേഴാമ്പലുകളാണ് കേരള വനാന്തരങ്ങളില്‍ കാണപ്പെടുന്നത്.
മലമുഴക്കി വേഴാമ്പല്‍, കോഴി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, നാട്ടുവേഴാമ്പല്‍, എന്നിവയാണ്. ഇവയില്‍ വലുപ്പത്തിലും ആകാര ഭംഗിയിലും മലമുഴക്കി വേഴാമ്പല്‍ തന്നെയാണ് കേമന്‍. വേഴാമ്പല്‍ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പല്‍ അഥവാ 'മരവിത്തലച്ചി'. കേരളത്തിന്റെയും അരുണാചല്‍ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പലുകള്‍.
മലകളില്‍ പ്രതിധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുംമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവക്ക് മലമുഴക്കി എന്ന പേര് കിട്ടിയത്. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും, മലായ് പെന്‍സുലയിലും, സുമാത്ര, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് കണ്ടു വരുന്നത്. കേരളത്തിലെപറംബിക്കുളം നെല്ലിയാംമ്പതി, ആതിരപ്പിള്ളി, വാഴച്ചാല്‍, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ഏകദേശം 50 വര്‍ഷം വരെയാണ് ഈ പക്ഷികളുടെ ആയുസ് .
വേഴാമ്പല്‍ വര്‍ഗത്തില്‍ തന്നെ മലമുഴക്കി ലോകത്തില്‍ രണ്ടാം സ്ഥാനവും ഏഷ്യയില്‍ ഒന്നാം സ്ഥാനവും അലങ്കരിക്കുന്നു. ഒരു മീറ്ററോളം നീളവും നാലു കിലോഗ്രാം ഭാരവുമുള്ള ഇവകളുടെ പ്രജനരീതിയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
കേരളത്തിലെ വാഴച്ചാലാണ് ഇവയുടെ പ്രധാന പ്രജന കേന്ദ്രം. ജനുവരി മാസത്തോടെയാണ് മുട്ടയിട്ട് അടയിരിക്കാനായി വേഴാമ്പലുകള്‍ കൂടൊരുക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് പറക്കാന്‍ പാകമാകുന്നതോടെ ഇവ കൂടുകള്‍ വിട്ട് പുറത്തിറങ്ങും. ഉയരം കൂടിയ മരങ്ങളിലാണ് വേഴാമ്പലുകള്‍ കൂട് കെട്ടുന്നത്. വാഴച്ചാല്‍ മേഖലയിലെ വന്‍ മരങ്ങളുടെ സാന്നിധ്യമാണ് വേഴാമ്പലുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ ശാന്തമായ അന്തരീക്ഷവും ഭക്ഷണ സൗകര്യവും ഇവിടെയുണ്ട്.
പഴവര്‍ഗങ്ങളാണ് ഇവയുടെ പ്രധാന ആഹാരമെങ്കിലും പ്രജനകാലത്ത് ഇഴജന്തുക്കളും ഇവയുടെ ഇരയാകും. കൂടിന്റെ വാതില്‍ അടച്ച് കൊക്ക് പുറത്തേക്ക് നീട്ടി പെണ്‍വേഴാമ്പലുകള്‍ മുട്ടയ്ക്ക് അടയിരിക്കും. ഭക്ഷണം ശേഖരിക്കുന്നതും കൂടിന് കാവലിരിക്കുന്നതും ആണ്‍ വേഴാമ്പലുകളാണ്. വാഴച്ചാലിന് പുറമെ മലക്കപ്പാറ, നെല്ലിയാംപതി,
പറമ്പിക്കുളം എന്നിവിടങ്ങളും വേഴാമ്പലുകളുടെ പ്രജന കേന്ദ്രമാണ്. മലക്കപ്പാറ, നെല്ലിയാംപതി, പറമ്പിക്കുളം എന്നിവിടങ്ങളില്‍ മലമുഴക്കി വേഴാമ്പലുകള്‍ മാത്രമാണുള്ളത്. എന്നാല്‍ വാഴച്ചാല്‍ മേഖല മലമുഴക്കി വേഴാമ്പലുകളെപോലെതന്നെ പാണ്ടന്‍ വേഴാമ്പലുകളുടേയും കോഴി വേഴാമ്പലുകളുടേയും താവളമാണ്. മലമുഴക്കി വേഴാമ്പലിനെപ്പോലെ
വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് പാണ്ടന്‍ വേഴാമ്പലുകള്‍. വേഴാമ്പല്‍ ഫൗണ്ടേഷന്റേയും വനംവകുപ്പിന്റേയും കാടര്‍ സമുദായത്തിന്റേയും നേതൃത്വത്തില്‍ വാഴച്ചാല്‍ മേഖലയില്‍ വേഴാമ്പല്‍ സംരക്ഷണത്തിനായി പ്രത്യേക കരുതല്‍ ഒരുക്കിയതോടെ ഇവിടെ വേഴാമ്പലുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ധനവ് ഉണ്ടാകാന്‍ കാരണമായിയെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വന്‍ മരങ്ങള്‍ മുറിച്ചുമാറ്റി തേക്ക് തോട്ടങ്ങളും തേയില തോട്ടങ്ങളുമാക്കിയതോടെയാണ് ഈ മേഖലയില്‍ വേഴാമ്പലുകളുടെ എണ്ണം കുറയാന്‍ കാരണമായതെന്നാണ് ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വനത്തിനകത്തേക്ക് അനിയന്ത്രിതമായുള്ള സഞ്ചാരികളുടെ പ്രവേശനവും വേഴാമ്പലുകള്‍ക്ക് ഭീഷണിയാണ്. വനത്തിനകത്തേക്കുള്ള സഞ്ചാരികളുടെ കടന്നുകയറ്റംമൂലം വാഴച്ചാല്‍ മേഖലയിലെ നാല് കൂടുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വേഴാമ്പലുകള്‍ പ്രവേശിക്കുന്നില്ല. വാഴച്ചാല്‍ മോഡല്‍ വേഴാമ്പല്‍ സംരക്ഷണം മറ്റിടങ്ങളിലും ഒരുക്കിയാല്‍ വംശനാശം നേരിടുന്ന വേഴാമ്പലുകളെ പുനര്‍ജീവിപ്പിക്കാനാകും. ഒപ്പം വനത്തിനകത്തേക്കുള്ള സഞ്ചാരികളുടെ അനധികൃതമായ പ്രവേശനവും ഒഴിവാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago