അല്‍വാറില്‍ ഗോരക്ഷകരുടെ വിളയാട്ടം വീണ്ടും; മുസ്‌ലിം യുവാവിനെ വെടി വെച്ചു കൊന്നു
അല്‍വാര്‍: കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തി രാജസ്ഥാനിലെ അല്‍വാറില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം. ഹരിയാനയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ പ്രവര്‍ത്തര്‍ വെടിവെച്ചു കൊന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ഉമര്‍ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവത്തെ കുറിച്ച് പൊലിസ് മൗനം പാലിക്കുകയാണ്. സംഭവത്തില്‍ എഫ്.ഐ.ആര്‍ പോലും തയ്യാറാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അല്‍വാര്‍ ജില്ലയിലെ ഗോവിന്ദ് ഗട്ടിനു സമീപം ഫഹരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കന്നുകാലികളുമായി പോവുകയായിരുന്നു ഉമര്‍ ഖാന്‍ താഹിര്‍ ഖാന്‍ എന്നിവര്‍ക്കു നേരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.
അല്‍വാറില്‍ നേരത്തെ പെഹ്‌ലുഖാന്‍ എന്ന 55കാരനായ ക്ഷീരകര്‍ഷകനെ ഗോരക്ഷകര്‍ അടിച്ചു കൊന്നിരുന്നു.
cow vigilantes, cow vigilantes attack, alwar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."