ഞങ്ങള്‍ സത്യം പറയും, എന്നാല്‍ പ്രധാനമന്ത്രിപദത്തെ അനാദരിക്കില്ല: രാഹുല്‍ഗാന്ധി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെങ്കിലും അദ്ദേഹം വഹിക്കുന്ന പദവിയോട് ഒരിക്കലും അനാദരവ് കാണിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ബനസ്കന്ദയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതും ബി.ജെ.പിയെ അസ്വസ്ഥപ്പെടുത്തുന്നതും ഉള്‍പ്പെടെ എന്തൊക്കെ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയാലും, പ്രധാനമന്ത്രി സ്ഥാനത്തെ അവഹേളിക്കുന്ന യാതൊരു നീക്കവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ നരേന്ദ്ര മോദി പ്രതിപക്ഷത്തായിരുന്ന സമയത്ത് പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതുതന്നെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം.- രാഹുല്‍ പറഞ്ഞു.
തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ രാഹുല്‍ നടത്തുന്ന ത്രിദിന സന്ദര്‍ശനം നാളെയാണ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."