ഇറാഖില്‍ ഭൂചലനം: വിവിധ അറബ് രാജ്യങ്ങളില്‍ പ്രകമ്പനം
റിയാദ്: ഇറാഖില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം വിവിധ അറബ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടു. ഇറാഖിലെ തെക്കു കിഴക്ക് ഭാഗത്ത് 103 കിലോമീറ്റര്‍ അകലെ സുലൈമാനിയയാണ് പ്രഭവകേന്ദ്രം. രാത്രിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.3 ഡിഗ്രി രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.
ഇറാഖിലെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പ്രകമ്പനം അലയടിച്ചു. കൂടാതെ, കുവൈത്, യു എ ഇ യുടെ വിവിധ ഭാഗങ്ങള്‍, സഊദിയുടെ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. സഊദില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി സഊദി ജിയോളജിക്കല്‍ സര്‍വേയും വ്യക്തമാക്കി.
പ്രഭവ കേന്ദ്രമായ ഇറാഖിലെ തെക്കന്‍, മധ്യ ഭാഗങ്ങളിലാണ് കൂടുതല്‍ അനുഭവപ്പെട്ടതെന്ന് ഇറാഖ മെട്രോളജിസ്റ്റ് സാദിഖ് അതിയ്യ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യത വിതരണവും തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."