HOME
DETAILS
MAL
എം.പിയെ അയോഗ്യയാക്കണമെന്ന ആവശ്യം രാഷ്ട്രപതി തള്ളി
backup
November 13 2017 | 01:11 AM
ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധിയില്‍നിന്നുള്ള പാര്‍ലമെന്റംഗം റിഥി പതകിന്റെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും നേരത്തേ വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവര്‍ രാജിവച്ചില്ലെന്നായിരുന്നു ആരോപണം.
രാംബിഹാരി പാണ്ഡെ എന്നയാളാണ് ആവശ്യം ഉന്നയിച്ച് ഹരജി സമര്‍പ്പിച്ചിരുന്നത്. മധ്യപ്രദേശ് പഞ്ചായത്ത് നിയമമനുസരിച്ച് പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്വാഭാവികമായും നിലവിലെ സ്ഥാനം ഒഴിവായതായി കണക്കാക്കപ്പെടുമെന്നു ഹരജി തള്ളിയ ഉത്തരവില്‍ രാഷ്ട്രപതി വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച ജയിച്ചയാളാണ് റിഥി പതക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."