HOME
DETAILS
MAL
മക്കള്‍ക്ക് അവധി ലഭിക്കാന്‍ സ്കൂളില്‍ ബോംബ് ഭീഷണി: യുവതി അറസ്റ്റില്‍
backup
November 13 2017 | 01:11 AM
കോയമ്പത്തൂര്‍: സ്കൂളിന് അവധി നേടിയെടുക്കാന്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മധുര ജയ്ഹിന്ദ് പുരത്തെ ശാരദ വിദ്യാലയത്തിലും എം.കെ.പുരത്തെ മറ്റൊരു സ്കൂളിലും ബോംബ് വച്ചിട്ടുണ്ടെന്നാണ് പാണ്ടിശെല്വിയെന്ന 34കാരി പൊലിസിനെ ഫോണില്‍ അറിയിച്ചത്.
ഇവിടെ പഠിക്കുന്ന തന്റെ മക്കള്‍ക്ക് അവധി ലഭിക്കുന്നതിനുവേണ്ടിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കിയതെന്നാണ് യുവതി മൊഴി നല്‍കിയത്.
ഫോണ്‍ വിളിയെത്തിയതിനുപിന്നാലെ പൊലിസ് സംഘം ബോംബ് സ്ക്വാഡുമായി എത്തി സ്കൂളില്‍ വ്യാപകമായ പരിശോധന നടത്തി.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതിയാണ് ഫോണ്‍ വിളിച്ചതെന്ന് മനസിലായതും അറസ്റ്റ് ചെയ്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."