ഗൗരി ലങ്കേഷിന്റെ ഘാതകരെ ഉടന്‍ പിടികൂടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരെ ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടുമെന്നു കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ബംഗളൂരു പ്രസ്ക്ലബും റിപ്പോര്‍ട്ടേഴ്സ് ഗില്‍ഡും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബര്‍ അഞ്ചിനാണ് വീടിനു പുറത്തുവച്ച് അജ്ഞാതരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികള്‍ ഇതുവരെ പിടിയിലായിട്ടില്ല. കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ ആഭ്യന്തര മന്ത്രി, പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും എല്ലാ തെളിവുകളും ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും വ്യക്തമാക്കി.
അന്വേഷണത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട നാലു പേരെക്കുറിച്ചു പൊലിസിനു വ്യക്തമായ സൂചനകള്‍ ലഭിച്ചതായാണ് വിവരം. ചില സാങ്കേതിക തെളിവുകള്‍കൂടി ശേഖരിക്കുന്നതോടെ ഇവരും ഗൂഢാലോചനയില്‍ ഉള്പ്പെട്ടവരുമടക്കമുള്ള പ്രതികള്‍ പിടിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."