കൃഷ്ണാനദിയില്‍ ബോട്ട് മറിഞ്ഞ് 14 മരണം
അമരാവതി: ആന്ധ്രാപ്രദേശില്‍ കൃഷ്ണാനദിയില്‍ ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു. വിനോദ സഞ്ചാരികളെ കുത്തിനിറച്ച ബോട്ടാണ് അപകടത്തില്‍പെട്ടത്. ഒന്‍പതു പേരെ കാണാതായിട്ടുണ്ട്. 38 പേര്‍ സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. മരിച്ചവരില്‍ ആറു സ്ത്രീകളും നാലു കുട്ടികളുമാണ്. 15 പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം സ്വകാര്യ കമ്പനിക്ക് ബോട്ട് സര്‍വിസ് നടത്താനുള്ള അനുമതി നല്‍കിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. താല്‍ക്കാലിക സര്‍വിസിനിടെയാണ് ദുരന്തമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദില്‍നിന്നു 275 കിലോമീറ്റര്‍ അകലെ ഇന്നലെ വൈകിട്ട് 5.45ഓടെയാണ് സംഭവമുണ്ടായത്. ഈ ബോട്ടിനു ലൈസന്‍സും ഉണ്ടായിരുന്നില്ല. അപകടസമയത്തു രക്ഷപ്പെടുന്നതിനുള്ള ലൈഫ് ജാക്കറ്റുകളും ഇതില്‍ ഇല്ലായിരുന്നെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു.
പൊലിസ്, ദേശീയ ദുരന്തനിവാരണാ സംഘം, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനും പുരോഗമിക്കുകയാണ്. ടൂറിസം മന്ത്രി ഭൂമി അഖിലപ്രിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എന്‍ ചിന്നരാജപ്പ, പ്രതിപക്ഷ നേതാവ് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."