HOME
DETAILS
MAL
വടകര താലൂക്കില്‍ പത്തുദിവസത്തേക്ക് നിരോധനാജ്ഞ
backup
August 14 2016 | 09:08 AM
വടകര: പുതിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വടകര താലൂക്കില്‍ പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, ചോമ്പാല, എടച്ചേരി, നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടില്‍പാലം പൊലിസ് സ്റ്റേഷന് പരിധികളിലാണു നിരോധനാജ്ഞ.
പൊലിസ് ആക്ട് പ്രകാരമുള്ള നിരോധനാജ്ഞ പത്തു ദിവസത്തേക്കാണ് റൂറല്‍ എസ്.പി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആളുകള്‍ സംഘം ചേരാനോ ആയുധങ്ങള്‍ കൊണ്ടുനടക്കാനോ പാടില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ലോക്കല്‍ പൊലിസിനു പുറമെ ആംഡ് പൊലിസിനെയും നാദാപുരം മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."