HOME
DETAILS
MAL
തെരേസ മേയില്‍ 40 എം.പിമാര്‍ അവിശ്വാസം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്
backup
November 13 2017 | 02:11 AM
ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയില്‍ അവിശ്വാസം രേഖപ്പെടുത്തിയുള്ള കത്ത് കൈമാറാന്‍ 40 പാര്‍ലമെന്റ് അംഗങ്ങള്‍ യോജിപ്പിലെത്തിയതായി റിപ്പോര്‍ട്ട്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവിലെ അംഗങ്ങളാണ് അവിശ്വാസം പ്രകടിപ്പിച്ചതെന്ന് സണ്‍ഡെ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയതിനെ തുടര്‍ന്ന് തെരേസ മേക്കെതിരേ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വന്‍ വിജയം നേടുമെന്ന് പ്രതീക്ഷിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളെ അപേക്ഷിച്ച് വന്‍ ഇടിവ് സംഭവിച്ചിരുന്നു. ബ്രക്സിറ്റ്, മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തുടങ്ങിയവ തെരേസ മേയുടെ ജനസമ്മിതി കുറയാന്‍ കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."