കാവിലുംപാറയില്‍ തെരുവുനായശല്യം രൂക്ഷം; നടപടിയില്ലെന്ന് പരാതി
തൊട്ടില്‍പ്പാലം: കാവിലുംപാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമായിട്ടും നടപടിയില്ലെന്നു പരാതി. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്ന നായകളെ കൊïു പൊറുതിമുട്ടിയ ജനങ്ങള്‍ ചില നേരങ്ങളില്‍ പുറത്തിറങ്ങി നടക്കാന്‍ പോലും ഭയക്കുകയാണ്.
തൊട്ടില്‍പ്പാലം ടൗണ്‍, കുണ്ടïുതോട്, ആശ്വാസി, കരിങ്ങാട്, ചൊത്തക്കൊല്ലി, കൂടലില്‍ തുടങ്ങിയ പ്രദേശങ്ങളിലാണു നായകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. രാത്രിയില്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍, പുലര്‍ച്ചെ ആരാധനാലങ്ങളിലേക്കും ജോലിക്കും പോകുന്നവര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നായകള്‍ ഭീഷണിയാണ്. കഴിഞ്ഞ ദിവസം കുïണ്ടുതോടിലെ വെള്ളിയാന്കാലായി കൂര്യന്റെ രï് ആടുകളെ നായകള്‍ കടിച്ചുകൊന്നിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ചൊത്തക്കൊല്ലിയില് വീട്ടമ്മക്കെതിരേയും നായകളുടെ ആക്രമണം നടന്നു. കോഴി, മുയല്, പശു എന്നീ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെയും ആക്രമണം പതിവാണ്.
നായകള്‍ വീടുകള്‍ക്കു പുറത്തു സൂക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ നശിപ്പിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഇരുപതിലധികം വരുന്ന സംഘങ്ങളായാണു നായകള്‍ ആക്രമണം നടത്തുന്നത്. അതിനാല്‍ ഒറ്റയ്ക്കു യാത്രചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ആള്‍താമസമില്ലാത്ത വീടുകള്‍, ഷെഡ്ഡുകള്‍, കടത്തിണ്ണകള്‍ എന്നിവിടങ്ങളിലാണ് ഇവ താവളമാക്കുന്നത്.
തെരുവുനായശല്യം തടയാന്‍ വേï നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉïണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."