തെരഞ്ഞെടുപ്പോടെ കാറ്റലോണിയ പ്രതിസന്ധികള്‍ അവസാനിക്കുമെന്ന് രജോയ്
കാറ്റലോണിയ: പ്രതിസന്ധികള്‍ രൂക്ഷമായ കാറ്റലോണിയയില്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് സന്ദര്‍ശനം നടത്തി. കാറ്റലോണിയന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്. അടുത്ത മാസം നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പോടെ കാറ്റലോണിയയിലെ പ്രതിസന്ധികള്‍ അവസാനിക്കുമെന്ന് രജോയ് പറഞ്ഞു. മേഖലയില്‍ നടത്തിയ ക്യാംപയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാറ്റലോണിയക്കെതിരേയുള്ള തന്റെ നടപടികളെ ന്യായീകരിച്ച രജോയ് ഹിത പരിശോധന രാജ്യത്തെക്ഷീണിപ്പിക്കാനാണ് സഹായിച്ചെന്ന് അവകാശപ്പെട്ടു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരേ ബാഴ്‌സലോണയില്‍ വമ്പന്‍ പ്രകടനമാണ് അരങ്ങേറിയത്. ഏഴ് ലക്ഷത്തിലധികം പ്രക്ഷോഭകകരാണ് ഇതിന് നേതൃത്വം കൊടുത്തത്. ഡിസംബര്‍ 21നാണ് കാറ്റലോണിയയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കാറ്റലോണിയന്‍ സര്‍ക്കാരിന്റെ നടപടിയെ എതിര്‍ത്തവര്‍ വോട്ടുചെയ്യാനെത്തണമെന്ന് രജോയ് ആഹ്വാനം ചെയ്തു.
അദ്ദേഹത്തിന്റെ പോപ്പുലര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ട് കൂടിയായിരുന്നു രജോയിയുടെ കാറ്റലോണിയന്‍ സന്ദര്‍ശനം. രാജ്യത്തോട് കൂറുപുലര്‍ത്തുന്നവര്‍ക്ക് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ല. നിഷ്പക്ഷരായി നില്‍ക്കുന്നവര്‍ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നായി വോട്ടെടുപ്പിനെ കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."