HOME
DETAILS

ആസിയാന്‍ ഉച്ചകോടിക്ക് തുടക്കം

  
backup
November 13 2017 | 02:11 AM

%e0%b4%86%e0%b4%b8%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%81

മനില: 31ാമത് ആസിയാന്‍ ഉച്ചകോടിക്ക് ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ തുടക്കം. ആനുബന്ധ സമ്മേളനങ്ങളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്റെ 50ാം വാര്‍ഷികമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഉച്ചകോടിയുടെ ആദ്യ ഔദ്യോഗിക ചര്‍ച്ചയില്‍ സുരക്ഷാ സഹകരണത്തില്‍ ഇന്ത്യ, യു.എസ്, ജപ്പാന്‍ ആസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. ഇന്ത്യാ പസഫിക് മേഖലയില്‍ സ്വതന്ത്രവും തുറന്നതുമായ നീക്കം നടത്താനാണ് ഇവര്‍ക്കിടയില്‍ തീരുമാനമായത്. ചൈനയുടെ പ്രധാന മേഖലയായ ഇവിടെ പരസ്പര സഹകരണത്തിനുള്ള ധാരണ ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ്.
റോഹിംഗ്യന്‍ വിഷയം, തെക്കന്‍ ചൈനക്കടലിലെ പ്രശ്‌നം, തീവ്രവാദം എന്നിവ വരും ദിവസങ്ങളില്‍ ചര്‍ച്ചാവിഷയങ്ങളാവും. ഉച്ചകോടിക്കായി ആസിയാന്‍ കൂട്ടായ്മയിലെ 10 രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഫിലിപ്പൈന്‍സിലെത്തി. ആസ്‌ത്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍,ന്യൂസിലന്‍ഡ്, ദക്ഷിണകൊറിയ, റഷ്യ, യു.എസ്, കാനഡ, യൂറോപ്പ്യന്‍ യൂണിയന്‍ എന്നിവയാണ് ആസിയാനിലെ അംഗങ്ങള്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സമ്മേളനത്തിലെത്തി. കുടിയേറ്റക്കാരായ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കരാറില്‍ ആസിയാന്‍ നേതാക്കളുടെ ഒപ്പുവയ്ക്കുമെന്നാണ് സൂചന. തെക്കുകിഴക്കന്‍ ഏഷ്യയിലെ കുടിയേറ്റത്തൊഴിലാളികളുടെ സുരക്ഷിതത്വം, നീതി, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ണായകമാകുന്ന രേഖയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ ഫിലിപ്പൈന്‍സ് സന്ദര്‍ശനമാണിത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ 70 ബില്യണാണ് ആസിയാന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത്. ഇക്കാലയളവില്‍ മറ്റ് ആസിയാന്‍ രാജ്യങ്ങളില്‍ 40 മില്യണിന്റെ നിക്ഷേപവും ഇന്ത്യ നടത്തി. അതുകൊണ്ട് സമ്മേളനത്തിന് ഇന്ത്യ വന്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 10.12 ശതമാനവും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  18 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  19 days ago
No Image

പാലക്കാട് രാഹുല്‍ മുന്നില്‍

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago