'ഒരു പാര്‍ട്ടി മാത്രം വിചാരിച്ചാല്‍ കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ സാധിക്കില്ല'
കൊച്ചി: കീഴാളരോടുള്ള അടിമത്വം നിലനില്‍ക്കുന്നിടത്തോളം കാലം കമ്മ്യൂണിസം എന്ന ആശയം നിലനില്‍ക്കുമെന്ന് സാഹിത്യകാരി ഡോ.എം ലീലാവതി. പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കുമെന്ന് ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ പറഞ്ഞത് ഏത് അര്‍ഥത്തിലാണെന്ന് മനസിലാകുന്നില്ല. ആര് വിചാരിച്ചാലും കമ്മ്യൂണിസത്തെ തുടച്ചുനീക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ബി.ടി.എച്ചില് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.എം ലീലാവതി.
രാജ്യത്തെ പന്ത്രണ്ടരകോടി വരുന്ന കുട്ടികളുടെ ദൈന്യത ഇല്ലാതാക്കുന്നതിന് പകരം ആകാശംമുട്ടുന്ന കെട്ടിടങ്ങള്‍ കൊട്ടിപ്പൊക്കുന്നതിലും പാലങ്ങള്‍ പണിയുന്നതിലുമാണ് പ്രധാനമന്ത്രി വികസനം കണ്ടെത്തുന്നത്. ഭാവി ജനതയുടെ ജീവിതം സുരക്ഷിതമാക്കാന്‍ ഭരണകര്‍ത്താക്കള്‍ നടപടികള്‍ സ്വീകരിക്കണം.
കീഴാളര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിങ്ങനെ വേദന അനുഭവിക്കുന്നവരുടെ പക്ഷത്തു നിന്നാണ് ഒ.എന്‍.വി.യിലെ കവി എന്നും സംസാരിച്ചിട്ടുള്ളതെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന് അധ്യക്ഷനായിരുന്നു. ഡോ. പി.എസ്.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."