HOME
DETAILS

മലപ്പുറം കാന്‍സര്‍ സെന്റര്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു

  
backup
November 13 2017 | 03:11 AM

malappuram-cancer-project-gov-rejected


മലപ്പുറം: അര്‍ബുദ ചികിത്സാരംഗത്ത് മലബാറിന് ഏറെ ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മലപ്പുറം കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ അര്‍ബുദ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി രംഗത്തെത്തിയത്. പാണക്കാട് ഇന്‍കെലില്‍ ഇതിനായി വ്യവസായ വകുപ്പ് 25 ഏക്കര്‍ സ്ഥലം കണ്ടെത്തുകയും ചെയ്തു.

തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിന്റെയും (ആര്‍സി.സി.), തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെയും മാതൃകയില്‍ അത്യാധുനിക സൗകര്യങ്ങളോടെ 300 കിടക്കകളോടെ 340 കോടി രൂപ ചെലവിലായിരുന്നു പദ്ധതി നടപ്പാക്കാനുദ്ദേശിച്ചിരുന്നത്.
ആദ്യഘട്ടം മൂന്നുവര്‍ഷത്തിനകവും രണ്ടാംഘട്ടം അഞ്ചുവര്‍ഷത്തിനകവും പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.

6.50 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടനിര്‍മാണം നടത്താന്‍ തീരുമാനിച്ചിരുന്നത്. അര്‍ബുദചികിത്സയുടെ എല്ലാ വിഭാഗങ്ങളും മൂന്ന് റേഡിയേഷന്‍ യന്ത്രങ്ങളും സെന്ററില്‍ സജ്ജ്മാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പുനരധിവാസ സംവിധാനത്തിനും വിപുലമായ ഗവേഷണത്തിനും പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി പത്ത് കോടി രൂപ അനുവദിക്കുകയും ചെയ്തു. 2016 ഫെബ്രുവരി 21 ന് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ആശുപത്രിക്ക് ശിലാസ്ഥാപനം നടത്തിയിരുന്നത്.


കാന്‍സര്‍ ആശുപത്രിക്കായി മുഖ്യമന്ത്രി അധ്യക്ഷനായ ഭരണസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷംഒരു തവണ മാത്രമാണ് ഈ കമ്മിറ്റി ചേര്‍ന്നത്. കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി പദ്ധതിപ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാന്‍സര്‍ സെന്റര്‍ ഭരണസമിതി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

പദ്ധതിക്ക് പണം പ്രശ്‌നമാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. വ്യവസായ വകുപ്പ് ആരംഭിച്ച പദ്ധതി ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ കീഴിലാണുള്ളത്. കഴിഞ്ഞ മാര്‍ച്ച് 7ന് പി ഉബൈദുല്ല എം.എല്‍.എ നിയമസഭയില്‍ ഇതുസംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മലപ്പുറം കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന മറുപടിയാണ് ആരോഗ്യ മന്ത്രി നല്‍കിയത്.
എന്നാല്‍ ആര്‍.സി.സിയും മലബാര്‍ കാന്‍സര്‍ സെന്ററും ഉള്ളപ്പോള്‍ മലപ്പുറത്തുകൂടി ചികിത്സാ സൗകര്യം ആവശ്യമില്ലെന്ന നിലപാടാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിന് രോഗികളുടെ പ്രതീക്ഷക്കും ആരോഗ്യരംഗത്ത് ഏറെ ഗുണം ചെയ്യുന്ന പദ്ധതിക്കുമാണ് മരണമണി മുഴങ്ങിയിരിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  21 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  21 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  21 days ago
No Image

പാലക്കാട് രാഹുല്‍ മുന്നില്‍; ചേലക്കരയില്‍ പ്രദീപിന്റെ ഭൂരിപക്ഷം നാലായിരം കടന്നു

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago