രേഖകളില്ലാത്ത 99 ലക്ഷം രൂപ പിടികൂടി
കോഴിക്കോട്: നഗരത്തില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 99 ലക്ഷം രൂപ പിടികൂടി. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം മോങ്ങം വടക്കേക്കണ്ടി ശംസുദ്ദീന്‍ (41), മോങ്ങം ചോലയില്‍ സല്മാന് (20) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച അര്‍ധരാത്രിയാണ് പുതിയറ സഭാ സ്കൂളിനു സമീപം വാഹനപരിശോധനക്കിടെ കാറില്‍ ഒളിപ്പിച്ച നിലയില്‍ പണം പിടികൂടിയത്. പണം കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 10 2774 കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ സീറ്റിനടിയില്‍ പ്രത്യേക അറ നിര്‍മിച്ചാണ് പണം സൂക്ഷിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. 2000, 500 രൂപയുടെ നോട്ടുകള്‍ മൂന്നു ബാഗുകളില്‍ നിറച്ച നിലയിലായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി ഗുണ്ടാ സ്ക്വാഡും കസബ പൊലിസുമാണ് വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നോട്ടുകള്‍ കൈമാറാന്‍ ഉദ്ദേശിച്ചവരുടെ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."