ദാറുല്‍ഹുദാ സമ്മേളന പ്രചാരണോദ്ഘാടനം
കളമശ്ശേരി (എറണാകുളം): ഡിസംബര്‍ 22,24 തിയതികളില്‍ നടക്കുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചാരണോദ്ഘാടനം എറണാകുളം കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. കേരളീയ മത വിദ്യാഭ്യാസ രംഗത്തെ പുതിയ സംവിധാനങ്ങളിലൂടെ വിപ്ലവങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും പുതിയ സമന്വയ സംവിധാനം സാമൂഹിക ശാക്തീകരണത്തിനു വേണ്ടിയാകണമെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
കെ.വി തോമസ് എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വി.സി ഡോ. എം.സി ദിലീപ് കുമാര്‍ വിശിഷ്ടാതിഥികളായിരുന്നു. ദാറുല്‍ഹുദാ സെക്രട്ടറി യു. ശാഫി ഹാജി, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി, സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇ.എസ് ഹസന്‍ ഫൈസി, എം.എം അബൂബക്കര്‍ ഫൈസി, എ.എം യൂസുഫ്, ഡോ. യു.വി.കെ മുഹമ്മദ്, ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ടി.എസ് അബൂബക്കര്‍, എ.എം പരീത്, എന്‍.കെ മുഹമ്മദ് ഫൈസി, ഹംസ ഹാജി മൂന്നിയൂര്‍, ഇസ്മാഈല്‍ ഫൈസി വണ്ണപ്പുറം, സയ്യിദ് ശഫീഖ് തങ്ങള്‍, മുഹമ്മദ് അനസ് ബാഖവി, ടി.എ ബശീര്‍, അഡ്വ. കെ.എ കബീര്‍, അഡ്വ. സി.എം ഇബ്‌റാഹിം ഹാജി, ഇബ്‌റാഹിം ഹാജി തയ്യിലക്കടവ്, സിദ്ദീഖ് ഹാജി ചെറുമുക്ക്, നൗഫല്‍ കുട്ടമശ്ശേരി, ഹുസൈന്‍ ഹാജി, ചെറീത് ഹാജി വേങ്ങര, അഡ്വ. എ.പി ഇബ്‌റാഹിം ഹാജി, മുഹമ്മദ് സമീല്‍ സംബന്ധിച്ചു. ഫൈസല്‍ കങ്ങരപ്പടി സ്വാഗതവും മുഹമ്മദ് റിഷാദ് ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."