സി.കെ നായിഡു ട്രോഫി: കൊടുങ്കാറ്റായി ഫനൂസ്
കൃഷ്ണഗിരി (വയനാട്): സി.കെ നായിഡു ട്രോഫി അണ്ടര്‍-23 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തമിഴ്നാടിനെതിരേ വിജയ പ്രതീക്ഷയില്‍ കേരളം. രണ്ട് ദിനങ്ങള്‍ ബാക്കി നില്‍ക്കെ 268 റണ്‍ നേടിയാല്‍ കേരളത്തിന് ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കാം. ആദ്യ ദിനത്തില്‍ കേരളത്തിനെ 42 റണ്‍സിലൊതുക്കി രണ്ടാമിന്നിങ്സ് തുടങ്ങിയ തമിഴ്നാട് 244 റണ്‍സില്‍ എല്ലാവരും പുറത്തായി.
കേരളത്തിന്റെ പേസര്‍ ഫനൂസിന്റെ വേഗതക്ക് മുന്നിലായിരുന്നു തമിഴ്നാടിന്റെ പതനം. 23 ഓവറുകളെറിഞ്ഞ് 76 റണ്‍ വഴങ്ങി തമിഴ്നാടിന്റെ ഏഴ് വിക്കറ്റുകളാണ് രണ്ടാമിന്നിങ്സില്‍ ഫനൂസ് പിഴുതത്. തമിഴ്നാടിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ഷാരൂഖ് ഖാന്റെയും ബി അനിരുദ്ധിന്റെയും എം അഭിനവിന്റെയും അര്‍ധ ശതകങ്ങളാണ്. രണ്ടിന്നിങ്സിലുമായി 360 റണ്‍സിന്റെ ലീഡ് നേടിയ തമിഴ്നാടിനെതിരേ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 92 എന്ന നിലയിലാണ് കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."