സ്‌പൈസ് കോസ്റ്റ് മാരത്തണ്‍; രാജേഷ് നമ്പൂതിരിയും സോജി മാത്യുവും വിജയികള്‍
കൊച്ചി: നഗരസഭാ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടത്തിയ സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ രാജേഷ് നമ്പൂതിരിയും സോജി മാത്യുവും വിജയികളായി. 42 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍, 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, ഫാമിലി മാരത്തണ്‍, കോര്‍പറേറ്റ് റിലേ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടന്ന മാരത്തണില്‍ വിദേശികളടക്കം അയ്യായിരത്തോളം പേര്‍ അണിചേര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ നാലിന് വെല്ലിങടന്‍ ഐലന്‍ഡിലെ ട്രിഡന്റ് ഹോട്ടലിന് മുന്നില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്ലാസ്റ്റിക് വിമുക്ത കൊച്ചി എന്ന സന്ദേശമുയര്‍ത്തിയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, കൊച്ചി നഗരസഭ, സോള്‍സ് ഓഫ് കൊച്ചിന്‍ എന്നിവരാണ് സംഘാടകര്‍. ഇത് നാലാം വര്‍ഷമാണ് കൊച്ചി മാരത്തണ്‍ നടക്കുന്നത്. എട്ട് കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ 1.16 മണിക്കൂറില്‍ സോജി മാത്യു ഒന്നാമതെത്തി. ഹാഫ് മാരത്തണ്‍ വനിതാ വിഭാഗത്തില്‍ 1.39 മണിക്കൂറോടെ 12 വയസ്സുകാരി പ്രിയ ഗംഗാധരനാണ് വിജയിയായത്. 42 കിലോമീറ്റര്‍ ഫുള്‍ മാരത്തണില്‍ 3.15.28 മണിക്കൂറില്‍ രാജേഷ് നമ്പൂതിരി ഒന്നാമതും, 3.15.58 മണിക്കൂറില്‍ മൃത്യു കുമാര്‍ രണ്ടും, 3.25 മണിക്കൂറില്‍ രാകേഷ് മഹേശ്വര്‍ മൂന്നും സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു. ഫുള്‍ മാരത്തണ്‍ വനിതകളില്‍ 3.58 മണിക്കൂറില്‍ ശയ ശ്രീധറാണ് ഒന്നാമതെത്തിയത്.
ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ബിബ് ഉപയോഗിച്ചാണ് മത്സരാര്‍ഥികളുടെ സമയം കണക്കാക്കിയത്. മാരത്തണ്‍ പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കുംസര്‍ട്ടിഫിക്കറ്റും, കയര്‍ കൊണ്ട് നിര്‍മിച്ച മെഡലും സമ്മാനിച്ചു. ഒന്‍പത് മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ സച്ചിന്‍ വിജയികള്‍ക്കുള്ള ഉപഹാരം കൈമാറി. സമാപന ചടങ്ങില്‍ പ്രൊഫ കെ.വി തോമസ് എം.പി, മേയര്‍ സൗമിനി ജെയിന്‍, എം.എല്‍.എ ഹൈബി ഈഡന്‍, ഐ.ഡി.ബി.ഐ ബാങ്ക് സി.ഇ.ഒ വിഘ്‌നേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."