HOME
DETAILS

ഗുരുകുലങ്ങള്‍

  
backup
November 13 2017 | 03:11 AM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%81%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

പടുകൂറ്റന്‍ ആലിന്‍ ചുവട്ടില്‍ ഗുരു ചമ്രം പടിഞ്ഞിരിക്കുന്നു. നിലത്ത് ശിഷ്യന്മാരും. പുസ്തകമോ പേനയോ ഇല്ല. ബോര്‍ഡും ചോക്കും ഡസ്റ്ററുമില്ല. പാഠങ്ങള്‍ കഴിഞ്ഞാല്‍ ക്ലാസ് ടെസ്റ്റില്ല. വര്‍ഷികപ്പരീക്ഷയില്ല. ജയവും തോല്‍വിയും ഇല്ല. 

 

പണ്ടണ്ട് നമ്മുടെ നാട്ടില്‍ നടപ്പുണ്ടണ്ടായിരുന്ന ഗുരുകുല വിദ്യാഭ്യാസ രീതിയായിരുന്നു ഇത്. ആദ്യാക്ഷര പഠനം തൊട്ട് ജീവിതത്തിനു വേണ്ടണ്ട ചൂടും ചൂരും അര്‍ഥവും നല്‍കിയിരുന്നത് ഈ സ്‌കൂളിലായിരുന്നു.


പ്രാചീനകാലം മുതല്‍ക്കുതന്നെ ഒരു കേന്ദ്രീകൃത സ്ഥലത്ത് കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്ന രീതി ഇന്ത്യയിലും ഗ്രീസിലും ചൈനയിലും നിലനിന്നിരുന്നു. പില്‍ക്കാലത്ത് വിദ്യാഭ്യാസം ഏതാണ്ടണ്ട് പൂര്‍ണമായും മതങ്ങളുടെ സ്വാധീനത്തിലായി. പ്രധാനമായും മതപഠനമായിരുന്നു ഈ വിദ്യാലയങ്ങളില്‍ നടത്തിയിരുന്നത്. മുസ്‌ലിം പള്ളികളോടനുബന്ധിച്ച് മദ്‌റസകളും, ക്രിസ്ത്യന്‍ പള്ളികളോടനുബന്ധിച്ചുള്ള സെമിനാരികളും ഹൈന്ദവ വേദപാഠങ്ങള്‍ അഭ്യസിപ്പിച്ചിരുന്ന പാഠശാലകളും ഉദാഹരണങ്ങളാണ്.
1864ല്‍ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറല്‍ ആയ മാര്‍ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു കൃസ്ത്യന്‍ പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരില്‍ എല്ലാ ചര്‍ച്ചുകള്‍ക്കൊപ്പവും വിദ്യാലയങ്ങള്‍ നിര്‍ബന്ധമാക്കി കല്‍പന പുറപ്പെടുവിച്ചു. ഇതാണ് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉല്‍ഭവത്തിന് കാരണമായത്. കാലക്രമേണ പള്ളിക്കൂടങ്ങള്‍ എന്ന പേര് വിദ്യാലയങ്ങളുടെ പര്യായമായി പരിണമിച്ചു.

 

 

ആശാന്‍

 

ആശാന്‍ എന്നാല്‍ ഗുരു. വിദ്യ അഭ്യസിപ്പിക്കുന്നവന്‍ എന്നര്‍ഥം. ആചാര്യ എന്ന സംസ്‌കൃത പദത്തില്‍ നിന്ന് തമിഴില്‍ ഉല്‍ഭവിച്ചതാണു ഈ നാമം. മലയാള കവിതയില്‍ കാല്‍പനികതയ്ക്കു തുടക്കം കുറിച്ച മഹാകവി കുമാരനാശാന്‍ അറിയപ്പെടുന്നത് ആശാന്‍ എന്ന പേരിലാണല്ലോ.
പുരാതന കാലം മുതല്‍ തിരുവിതാംകൂറിലെ ഗണക സമുദായക്കാരുടെ സ്ഥാനപ്പേരായിരുന്നു ആശാന്‍. ഇവരിലെ സ്ത്രീകളെ ആശാട്ടി എന്നു വിളിച്ചിരുന്നു. എഴുത്തുകളരികളിലൂടെ സാക്ഷരത നല്‍കിയിരുന്നതിനാല്‍ ഇവരെ ഗുരുക്കന്മാരായി ആദരിച്ചുപോന്നു. സംസ്‌കൃതം, ആയുര്‍വേദം, ഗണിതം തുടങ്ങിയവയില്‍ ഇവര്‍ പണ്ഡിതരായിരുന്നു. നിലത്തെഴുത്തുകളരികളില്‍ ആശാന്‍മാരായവരെ, എഴുത്താശാന്‍ എന്നാണ് വിളിച്ചിരുന്നത്. മലബാര്‍ മേഖലയില്‍, പണിക്കര്‍ എന്ന സ്ഥാനപ്പേരുണ്ടണ്ടായിരുന്ന കണിയാര്‍ പണിക്കര്‍മാര്‍, നാല്‍പ്പത്തീരടി ആയോധന കളരി ആശാന്മാരായിരുന്നു. അവര്‍ നായര്‍ യുവാക്കള്‍ക്ക് ആയുധകളരിയില്‍ പരിശീലനം നല്‍കിയിരുന്നു.
പതിനെട്ടാം നൂറ്റാണ്ടേണ്ടാടു കൂടി, ഈഴവ ,നായര്‍, ക്രിസ്ത്യന്‍ തുടങ്ങിയ ഇതര സമുദായത്തില്‍ വിദ്യാഭ്യാസം നേടിയവരും പള്ളിക്കൂടങ്ങളിലും കളരികളിലും അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടു. ആശാന്‍ എന്ന പേരിലറിയപ്പെട്ടു. കാലക്രമേണ ആശാന്‍ എന്ന വാക്കിന്റെ പ്രയോഗത്തില്‍ അര്‍ഥ ശോഷണം സംഭവിച്ചു.

 

 

എഴുത്താശാന്‍മാര്‍

 

എഴുത്തുകളരിയുടെ ഗുരുക്കന്മാരാണ് എഴുത്താശാന്മാര്‍. ഗുരുകുല സമ്പ്രദായത്തിലൂടെ ആയിരുന്നു കേരളത്തിലെ ആദ്യകാല എഴുത്തു കളരികള്‍ പ്രവര്‍ത്തിച്ചിരുന്നത്. പുരാതനകാലം മുതല്‍ ബ്രാഹ്മണരല്ലാത്ത സര്‍വരും, ഈ പ്രദേശത്തെ ഗണക സമുദായക്കാര്‍ അവരുടെ കളരികളിലൂടെ വിദ്യ പകര്‍ന്നു നല്‍കിയിരുന്നു. സംസ്‌കൃതം, ഗണിതം, ജ്യോതിഷം, ആയുര്‍വേദം എന്നിവയിലുള്ള ഇവരുടെ പാണ്ഡിത്യം മൂലം അവര്‍ക്ക് ഗുരു സ്ഥാനമാണു കല്‍പ്പിച്ചിരുന്നത്. ഇവരില്‍ നിലത്തെഴുത്ത് വിദ്യ അഭ്യസിപ്പിച്ചിരുന്ന സത്രീകളെ ആശാട്ടി എന്ന് അഭിസംബോധന ചെയ്തിരുന്നു.

 

 

എഴുത്തുകളരികള്‍

 

കുട്ടികളെ അക്ഷരങ്ങളും അറിവും അഭ്യസിപ്പിച്ചിരുന്ന വിദ്യായലങ്ങളെ വിളിച്ചിരുന്നത് എഴുത്തുകളരികള്‍ എന്നായിരുന്നു. പഴയകാലത്ത് കുട്ടികളെ എഴുത്ത് പഠിപ്പിച്ചിരുന്ന സ്ഥലങ്ങളാണ് ഇവ. മണല്‍ നിലത്ത് വിരിച്ച് വിരലുകൊണ്ടണ്ട് എഴുതിപഠിപ്പിക്കുന്നു. ഗണകസമുദായക്കാരായിരുന്നു പ്രാചീന കാലം മുതല്‍ കേരള ജനതയ്ക്ക് അറിവു പകര്‍ന്നു നല്‍കിയിരുന്നത്. ഇരുപതാം നൂറ്റാണ്ടണ്ടിന്റെ ആദ്യ പകുതി വരെ ഇത്തരം കളരികള്‍ നിലനിന്നു. വിദ്യാഭ്യാസ പുരോഗതിക്ക് അനുസൃതമായി താളിയോലകള്‍ ഉപയോഗിച്ചും എഴുത്തും വായനയും അഭ്യസിപ്പിച്ചിരുന്നു. കണക്ക്, ജ്യോതിഷം മുതലായവയും ഇത്തരം കളരികളിലൂടെ അഭ്യസിപ്പിച്ചിരുന്നു.

 

 

പള്ളിദര്‍സ് 

 

മുസ്‌ലിം പള്ളികളോട് അനുബന്ധമായി നടത്തപ്പെടുന്ന മതവിദ്യാഭ്യാസ സമ്പ്രദായമാണ് പള്ളിദര്‍സുകള്‍. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം പോലെയാണിത്. വിദ്യാര്‍ഥികളും അധ്യാപകനും ഒരുമിച്ച് താമസിക്കുന്നു. അധ്യാപകനെ ഉസ്താദ് എന്നും വിദ്യാര്‍ഥികളെ മുതഅല്ലിം എന്നും വിളിക്കുന്നു. ദര്‍സ് പാഠ്യപദ്ധതി തുടങ്ങിയത് പൊന്നാനി മഖ്ദൂമുകളുടെ കാലം മുതലായി കണക്കാക്കുന്നു.
പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദര്‍സ് പഠനത്തിന് 'വിളക്കത്തിരിക്കുക' എന്നൊരു പ്രയോഗം കൂടിയുണ്ടണ്ട്. വലിയ നിലവിളക്കിന് ചുറ്റും വിദ്യാര്‍ഥികള്‍ വട്ടമിട്ടിരുന്ന് പഠിച്ചിരുന്നു. പൊന്നാനിയെ കൂടാതെ ഏഴിമലയിലും ധര്‍മടത്തും മറ്റും ഇത്തരം ആരാധനാലയ കേന്ദ്രീകൃതമായ മതപഠനം പൗരാണിക കേരളത്തില്‍ നിലനിന്നിരുന്നതായി സഞ്ചാരി ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട് . പാഠ്യപദ്ധതിയില്‍ അറബി വ്യാകരണം, സാഹിത്യം, ഇസ്‌ലാമിക കര്‍മശാസ്ത്രം, ഹദീസ് നിദാനശാസ്ത്രം, ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ എന്നിവ പ്രധാന വിഷയങ്ങളാണ്.

 


ഗുരുകുല വിദ്യാഭ്യാസം

 

ഗുരുവിന്റെ ഗൃഹത്തില്‍ താമസിച്ച്, ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിക്കുന്ന സമ്പ്രദായത്തെയാണ് ഗുരുകുല വിദ്യാഭ്യാസം എന്ന് പറയുന്നത്. ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്ക് മാത്രമേ ഗുരുകുല വിദ്യാഭ്യാസം നല്‍കിയിരുന്നുള്ളൂ. മതപരമല്ലാത്ത വിദ്യാഭ്യാസ രീതികളും ഗുരുകുല സമ്പ്രദായത്തില്‍ ഉണ്ടണ്ടായിരുന്നു. സംഗീതം, ആയുധമുറകളുടെ അഭ്യാസം, ശാസ്ത്രവിഷയങ്ങളുടെ അഭ്യാസം, കളരിപ്പയറ്റ്, പരിചമുട്ട്, അമ്പും വില്ലും തുടങ്ങിയവ ഇതിലുള്‍പ്പെടുന്നവയാണ്. ഗുരുകുല വിദ്യാഭ്യാസത്തിന്റെ ശിക്ഷാരീതികള്‍ കര്‍ശനമായാണ് നടപ്പാക്കിയിരുന്നത്.

 

 

പഠനരീതികള്‍

 

തുടക്കത്തില്‍ പരിചയം സിദ്ധിക്കാന്‍ വേണ്ടണ്ടി വിദ്യാര്‍ഥികളെ തറയില്‍ തരിമണല്‍ വിരിച്ച് നിലത്തെഴുതിയാണ് പഠിപ്പിച്ചിരുന്നത്. മുതിര്‍ന്ന കുട്ടികളെ എഴുത്താണി ഉപയോഗിച്ച് കരിമ്പന ഓലകളാലുള്ള താളിയോലകളിലാണ് എഴുതിക്കുന്നത്. പിന്നീട് പേപ്പര്‍ മരങ്ങള്‍ ഉപയോഗിച്ചുവന്നു. പേപ്പര്‍ മരങ്ങളില്‍ എഴുതുന്നത് കാലങ്ങളോളം നിലനില്‍ക്കില്ല എന്ന കാരണത്താല്‍ ഒഴിവാക്കുകയായിരുന്നു.
പിന്നീട് കടലാസില്‍ എഴുത്താണി കൊണ്ടെണ്ടഴുതാന്‍ തുടങ്ങി. ഇതിനുവേണ്ടണ്ടി കടലാസില്‍ പച്ചില പുരട്ടുമായിരുന്നു. അതുവഴി കടലാസില്‍ കറുത്ത നിറത്തിലുള്ള അക്ഷരത്തില്‍ തെളിയുന്നു. വലിയ ഗ്രന്ഥങ്ങളും മറ്റും എഴുതുന്നത് ചെമ്പുകൊണ്ടണ്ട് നിര്‍മിച്ച ഓല രൂപത്തിലുള്ള തകിടിലാണ്. ഇത് ഒരുപാടുകാലം നിലനില്‍ക്കുമായിരുന്നു.

 

 

മോണ്ടണ്ടിസോറി

 

കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്‌കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്‌ക്കരിച്ച പുതിയ വിദ്യാഭ്യാസ രീതിയാണ് മോണ്ടണ്ടിസോറി. ഇറ്റാലിയന്‍ ഡോക്ടറായിരുന്നു മരിയ മോണ്ടണ്ടിസോറിയാണ് ഈ വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്. സ്വാനുഭവത്തില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടണ്ടാണ് മോണ്ടണ്ടിസോറി ഈ വിദ്യാഭ്യാസരീതി ആവിഷ്‌ക്കരിച്ചത്. ഇത് 1930 40 കാലഘട്ടത്തില്‍ ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമര്‍ശനങ്ങളും മോണ്ടണ്ടിസോറി രീതിക്ക് നേരിടേണ്ടണ്ടി വന്നു.

 

 

അടിസ്ഥാന സിദ്ധാന്തം

 

സ്വതന്ത്രവും വ്യക്തിഗതവുമായ സ്വാധ്യയനത്തില്‍ക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തു സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങള്‍ യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് ഈ വിദ്യാഭ്യാസരീതിയില്‍ നല്‍കുന്നത്. വിദ്യാഭ്യാസരീതിയില്‍ ചില പുതിയ തത്വങ്ങള്‍ കൊണ്ടണ്ടു വന്നു. മൂന്നു വയസുമുതല്‍ ശാസ്ത്രീയമായ പഠനം ആരംഭിക്കണം. കുട്ടികള്‍ക്ക് അനുയോജ്യമായ പഠനോപകരണങ്ങള്‍ ആവശ്യമാണ്. കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്‌ക്കരിക്കുക എന്നിവയായിരുന്നു അവയില്‍ ചിലത്. ഇതിനു പ്രത്യേകോപകരണങ്ങളും അവര്‍ നിര്‍മിച്ചിട്ടുണ്ടണ്ട്.

 

 

പഠനരീതി


മോണ്ടണ്ടിസോറി സ്‌കൂളില്‍ സമയക്രമമോ പരമ്പരാഗത രീതിയിലുള്ള അധ്യാപനമോ ഇല്ല. പകരം കളിക്കാനുള്ള ചില ഉപകരണങ്ങള്‍ മാത്രമാണുള്ളത്. അവ സ്വയംശോധകങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികള്‍ അവകൊണ്ടണ്ടു കളിക്കുന്നു. കളിയില്‍കൂടി പഠനം നടക്കുന്നു. അധ്യാപികയുടെ സ്ഥാനത്ത് നിര്‍ദേശികയാണ് ഉള്ളത്. അവര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് പിന്നണിയില്‍ കഴിയുന്നു.
കുട്ടികളെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ തിരഞ്ഞെടുത്തേക്കാവുന്ന പ്രവര്‍ത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകള്‍ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ടണ്ട്.

 

 

കണ്ണടച്ചെഴുതാം

 

വായിക്കുന്നതിന് മുന്‍പാണ് എഴുതാന്‍ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാള്‍ മുന്‍പു നടക്കുന്നു എന്ന തത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാല്‍ കണ്ണടച്ച് എഴുതുന്നതിനുപോലും കുട്ടികള്‍ക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണല്‍ക്കടലാസില്‍ വെട്ടിവച്ച അക്ഷരമാതൃകകളുടെമേല്‍ കുട്ടികള്‍ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു.
അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളുണ്ടണ്ടാക്കുന്നു. ഈ പ്രാരംഭ പരിശീലനങ്ങള്‍ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനില്‍ എഴുത്ത് 'പൊട്ടിപ്പുറപ്പെടുന്നു.'
അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ചുകഴിഞ്ഞാല്‍ വാക്കുകള്‍ എഴുതിയ കാര്‍ഡുകള്‍ നല്‍കുന്നു. കുട്ടി അതിലെ അക്ഷരങ്ങള്‍ ഓരോന്നായി വായിക്കുന്നു. അവയെ ചേര്‍ത്ത് തുടര്‍ച്ചയായി വേഗത്തില്‍ വായിക്കാന്‍ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്‍ക്കുന്ന അക്ഷരങ്ങളുടെ നിരര്‍ഥകശബ്ദങ്ങള്‍ കൂടിച്ചേര്‍ന്ന് സാര്‍ഥകമായ പദങ്ങളായിത്തീരുന്ന കാര്യം അവന് അനുഭവപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  a day ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a day ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago