ചാണ്ടിയുടെ രാജി: നാളെ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് എന്‍.സി.പി
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് തീരുമാനമെടുക്കാനാവാതെ മലക്കം മറിഞ്ഞ് സംസ്ഥാന നേതൃത്വം. നാളെ നടക്കുന്ന യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യില്ലെന്നും ഹൈക്കോടതി വിധി അറിഞ്ഞ ശേഷമാണ് തീരുമാനമെടുക്കുകയെന്നും പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.
നാളത്തെ യോഗം ഒരു മാസം മുന്‍പ് നിശ്ചയിച്ചതാണ്. തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.എമ്മിനോട് സാവകാശം ചോദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ദേശീയ നേതൃത്വത്തോട് ചര്‍ച്ച ചെയ്യണം. രണ്ടു ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ തെളിയിക്കപ്പെടാതിരിക്കുകയും വസ്തുതകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ കുറ്റക്കാരനായി കാണാനാകില്ലെന്നും ടി.പി പീതാംബരന്‍ പറഞ്ഞു.
കലക്ടറുടെ റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിശകുണ്ട്. പിശക് തിരുത്തണമെന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചതെന്നും പീതാംബരന്‍ കൊച്ചിയില്‍ പറഞ്ഞു.
thomas chandi, resign, peethambaran master, ncp, ldf
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."