ആന്ധ്രപ്രദേശ് ബോട്ട് ദുരന്തം: മരണം 19 ആയി
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ കൃഷ്ണാനദിയില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 19 ആയി. സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വിനോദ സഞ്ചാരികളെ കുത്തിനിറച്ച ബോട്ടാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. ഒന്‍പതു പേരെ കാണാതായിട്ടുണ്ട്. ഡ്രൈവറടക്കം 41പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരില്‍ ആറു സ്ത്രീകളും നാലു കുട്ടികളുമാണ്.
അതേസമയം സ്വകാര്യ കമ്പനിക്ക് ബോട്ട് സര്‍വിസ് നടത്താനുള്ള അനുമതി നല്‍കിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. താല്‍ക്കാലിക സര്‍വിസിനിടെയാണ് ദുരന്തമുണ്ടായത്. ഈ ബോട്ടിനു ലൈസന്‍സും ഉണ്ടായിരുന്നില്ല. അപകടസമയത്തു രക്ഷപ്പെടുന്നതിനുള്ള ലൈഫ് ജാക്കറ്റുകളും ഇതില്‍ ഇല്ലായിരുന്നെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു.
Krishna river boat tragedy: At least 19 dead after tourist boat capsizes near Vijayawada
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."