HOME
DETAILS
MAL
സുരക്ഷ: രാഷ്ട്രപതിയുടെ മകളെ ജോലിയില്‍ നിന്ന് മാറ്റി
backup
November 13 2017 | 06:11 AM
ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മകള്‍ സ്വാതിയെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. എയര്‍ ഇന്ത്യയില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787, ബോയിങ് 777 വിമാനങ്ങളിലെ ക്യാബിന് ക്രൂവായിരുന്നു സ്വാതി. ഒരു മാസം മുമ്പായിരുന്നു നടപടി.
രാഷ്ട്രപതിയുടെ മകളെന്ന നിലയ്ക്ക് ക്യാബിന് ക്രൂവായി ജോലി ചെയ്യുന്നത് സ്വാതിയുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ അറിയിച്ചു. സ്വാതിയുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരവധി യാത്രക്കാരെ ഒഴിവാക്കുന്നതിലും പ്രയോഗികം സ്വാതിയുടെ ചുമതല മാറ്റിനല്കുന്നതായിരുന്നെന്നും ഔദ്യോഗിക വക്താക്കള്‍ അഭിപ്രായപ്പെട്ടു.
ന്യൂ ഡല്‍ഹിയിലുള്ള എയര്‍ ഇന്ത്യ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇന്റഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ഇപ്പോള്‍ സ്വാതി ജോലി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."