വിദ്യാര്‍ഥിയെ എസ്.ഐ മര്‍ദിച്ച സംഭവം; മാതാവിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് തുടങ്ങും
കോഴിക്കോട്: നടക്കാവ് സ്വദേശിയും മലബാര്‍ ക്രിസ്ത്യന്‍ കോളജ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ടി.വി അജയിനെ (17) അസമയത്ത് വീടിനടുത്തുവച്ച് അക്രമിച്ച മെഡിക്കല്‍ കോളജ് എസ്.ഐ എ. ഹബീബുല്ലക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിയുടെ മാതാവ് പി. സുലോചന നടത്തുന്ന അനിശ്ചിത കാല നിരാഹാരസമരം ഇന്ന് തുടങ്ങും.
സംഭവം നടന്ന് 17 ദിവസം പിന്നിട്ടിട്ടും എസ്.ഐയെ സംരക്ഷിക്കാന്‍ പൊലിസ് നടത്തുന്ന നീക്കം ദുരൂഹമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നടക്കാവില്‍ രൂപീകരിച്ച സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കുട്ടിയുടെ മാതാവ് സമരം നടത്തുന്നത്.
കിഴക്കെ നടക്കാവ് ജങ്ഷനില്‍ വൈകിട്ട് അഞ്ചിന് സമരം തുടങ്ങും. ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്കും പൊലിസ് അധികാരികള്‍ക്കും നിവേദനം നല്‍കുകയും ജനകീയ ധര്‍ണയും സൂചനാ നിരാഹര സമരവും നടത്തിയിരുന്നു. എന്നാല്‍ തീര്‍ത്തും നിസ്സംഗതയോടെയാണ് അധികൃതര്‍ ഇക്കാര്യത്തെ സമീപിച്ചതെന്ന് ആരോപിച്ചാണ് ഇന്നലെ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിരാഹാരസമരം നടത്താന്‍ തീരുമാനിച്ചത്.
calicut, malabar cristyan college, ajay,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."