സ്ഥലംമാറ്റം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ ഖേദകരം: അശോക് കേംക
ചണ്ഡിഗഡ്: തന്നെ സ്ഥലം മാറ്റാനുള്ള ഹരിയാന സര്‍ക്കാറിന്റെ തീരുമാനം നിക്ഷിപ്ത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കില്‍ ഖേദകരമെന്ന് മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ അശോക് കേംക. ജനതാല്‍പര്യം മുന്‍നിര്‍ത്തിയാണെങ്കില്‍ സ്ഥലം മാറ്റം നല്ലതാണ്. എന്നാല്‍ അത് നിക്ഷിപ്ത താല്‍പര്യത്തിനു വേണ്ടിയാണെങ്കില്‍ ഖേദകരമാണെന്ന് അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു. ഒരു ക്രാഷ്‌ലാന്‍ഡിങ് പോലെയാണ് തോന്നുന്നത്. എന്നാല്‍ താന്‍ ഇതിനെ അതിജീവിക്കുമെന്നും പുതിയ ഡിപാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ചയാണ് സ്ഥലം മാറ്റനടപടിയുണ്ടായത്. അശോക് കേംകയുള്‍പെടെ 13 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം. 23വര്‍ഷത്തിനിടെ കേംകക്ക് ലഭിക്കുന്ന 46ാമത്തെ സ്ഥലം മാറ്റമാണിത്. യുവജനക്ഷേമ കായിക വകുപ്പിലാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം.
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുക്കുന്ന കേംക മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്.
Transferred Again, IAS Officer Ashok Khemka Tweets 'Vested Interests Win'
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."