HOME
DETAILS
MAL
പി. ജയരാജനെതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സി.പി.എം
backup
November 13 2017 | 09:11 AM
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പാര്‍ട്ടിയ്ക്കകത്ത് വിമര്‍ശനം, സ്വയംവിമര്‍ശനം എന്നിവ നടക്കുന്നത് സ്വാഭാവികമാണ്. അതിനെ വക്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങള്‍.
പി.ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി യാതൊരുവിധ അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല. പി.ജയരാജന് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി എന്നുള്ളത് പത്രത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."