HOME
DETAILS

ലോകം രാവിലെ ചെറുതായൊന്നു കുലുങ്ങി; ഇടുക്കിയിലും നേരിയ ചലനം; വ്യക്തിപൂജയില്‍ വിയര്‍ക്കുന്ന സിപിഎം; ഡല്‍ഹി മലിനീകരണത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ I ഇന്നത്തെ പ്രധാന സംഭവങ്ങള്‍ ഒറ്റനോട്ടത്തില്‍

  
backup
November 13 2017 | 09:11 AM

suprabhaatham-online-news-in-brief-13112017

1. ഏറെ കാലമായി കേരളത്തിലെ സി.പി.എം വ്യക്തി കേന്ദ്രീകൃതദിശയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അത് സര്‍വസീമകളും ലംഘിച്ചിട്ടും പാര്‍ട്ടി നിലപാട് തിരുത്താന്‍ തയാറായില്ല. 

2.  ഗെയില്‍ വിഷയത്തില്‍ സമരക്കാര്‍ ഒരുക്കമാണെങ്കില്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍. ചര്‍ച്ചക്കിടയില്‍ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്നും സമവായത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു

3.  ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനത്തില്‍ വിറങ്ങലിച്ച് ലോകം. ജപ്പാനും നിരവധി അറബ് രാജ്യങ്ങളും കേരളത്തിലെ ഇടുക്കിയും ഭൂകമ്പത്തില്‍ കുലുങ്ങി.

4. സംസ്ഥാനത്തു നടക്കുന്ന എല്ലാ അതിക്രമങ്ങളും നിയന്ത്രിക്കാനാവില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. അല്‍വാറില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകനെ കൊന്ന് റെയില്‍ പാളത്തില്‍ തള്ളിയ സംഭവത്തിലാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഗട്ടാരിയയുടെ പ്രതികരണം

5. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി വേണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രിം കോടതി ഉടന്‍ വാദം കേള്‍ക്കും. പ്രശ്‌നം അവഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

6. ഏത് തരം പശുവിലാണ് സൂര്യകേതു നാഡി?; ഭാരതീയ സംസ്‌കാരത്തിലുള്ള വിവരമളക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ

7. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മകള്‍ സ്വാതിയെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. എയര്‍ ഇന്ത്യയില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787, ബോയിങ് 777 വിമാനങ്ങളിലെ ക്യാബിന്‍ ക്രൂവായിരുന്നു സ്വാതി. ഒരു മാസം മുമ്പായിരുന്നു നടപടി

8. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ പ്രഥ്യുമന്‍ താക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പൊലിസുകാര്‍ക്കെതിരെ അന്വേഷണം. സ്‌കൂള്‍ ബസ് ജീവനക്കാരനായ അശോക് കുമാറിനെതിരെ കൃത്രിമ തെളിവുകള്‍ നിര്‍മിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം.

9. നവംബര്‍ 11ന് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി

10. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍നിന്നും താന്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അതേസമയം യോഗത്തില്‍ തനിക്ക് നേരെ വിമര്‍ശനമുണ്ടായെന്ന വാര്‍ത്ത അദ്ദേഹം സ്ഥിരീകരിച്ചു.

11.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമായി കുറയ്ക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി

 

today's news high lights suprabhaatham online

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago