HOME
DETAILS

സര്‍ക്കാറിനു തിരിച്ചടി; ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

  
backup
November 13 2017 | 10:11 AM

13-11-2017-governor-asks-explanation-on-ordinance

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമായി കുറയ്ക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി.

ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി വെട്ടിക്കുറച്ചതിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചത്.  ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് നേതാക്കളായ പ്രയാര്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷം പൂര്‍ത്തിയാവാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.

ശബരിമലയിലെ സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങളില്‍ അടുത്തകാലത്ത് നടത്തിയ പ്രസ്താവനകള്‍ക്കുള്ള പ്രതികാര നടപടിയാണ് സര്‍ക്കാര്‍ നടത്തിയതെന്നായിരുന്നു പ്രയാറിന്റെ വിശദീകരണം.

അതേസമയം, നിരവധി അഴിമതി നടത്തിയ ബോര്‍ഡിനെയാണ് പിരിച്ചുവിട്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

പ്രയാര്‍ ഗോപാല കൃഷ്ണനോടുള്ള പ്രതികാരമല്ല സര്‍ക്കാര്‍ നടപടിയ്ക്ക് പിന്നില്‍. ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമാക്കിയത് എല്‍.ഡി.എഫിന്റെ നയമാണെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago