HOME
DETAILS
MAL
ഷൈനാമോള്‍ക്കെതിരായ കോടതിയലക്ഷ്യ കേസ് ഒത്തുതീര്‍പ്പായി
backup
November 13 2017 | 11:11 AM
കൊച്ചി: ഷൈനാമോള്‍ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ഷൈനാമോള്‍ ഹൈക്കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് നടപടി അവസാനിപ്പിച്ചത്.
ചെന്നൈ ആസ്ഥാനമായ ഇ.എസ്.ഐ.എല്‍ എന്ന കമ്പനിയാണ് ജല അതോറിറ്റിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
കരാര്‍ തുക വര്‍ധിപ്പിച്ചു കൊടുക്കണമെന്ന കോടതിയുടെ ഉത്തരവ് വാട്ടര്‍ അതോറിറ്റി എംഡി പാലിച്ചില്ലെന്നായിരുന്നു ആക്ഷേപം. ഇതേ തുടര്‍ന്നാണ് കമ്പനി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എം.ഡി അതിന് തയാറാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഷൈനാമോള്ക്കെതിരായി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."