ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് വളയല്‍ പ്രഹസനമായി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം പ്രവര്‍ത്തകരുടെ കുറവിനാല്‍ വെറും ധര്‍ണയായി മാറി. സെക്രട്ടേറിയറ്റിന്റെ മൂന്നുഗേറ്റുകളും ഉപരോധിക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നതെങ്കിലും ആവശ്യത്തിന് പ്രവര്‍ത്തകരില്ലാത്തതിനാല്‍ പ്രധാനഗേറ്റിനു മുന്നില്‍ മാത്രമാക്കി സമരം ചുരുക്കുകയായിരുന്നു.
അതേസമയം വലിയ സമരം പ്രതീക്ഷിച്ച് സന്നാഹങ്ങളൊരുക്കിയ പൊലിസ് സെക്രട്ടേറിയറ്റിനു ചുറ്റും തീര്‍ത്ത ബാരിക്കേഡുകള്‍ ജീവനക്കാര്‍ക്കും മറ്റും ദുരിതം സൃഷ്ടിച്ചു. ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ബി.ജെ.പിയുടെ സമരത്തില്‍ പങ്കെടുക്കാനെത്തിയത്. സമരം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
തോമസ് ചാണ്ടി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് ആര്‍ജവം കാണിക്കണമെന്ന് ഉദ്ഘാടനത്തിനിടെ കുമ്മനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."