HOME
DETAILS

സമസ്ത കൈത്താങ്ങ് ഫണ്ട്: സമാഹരിച്ച തുക നാളെ ഏറ്റുവാങ്ങും

  
backup
November 13 2017 | 20:11 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8


കോഴിക്കോട്:'ദഅ്‌വത്തിനൊരു കൈത്താങ്ങ് 'രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നവംബര്‍ പത്തിന് പള്ളികള്‍ കേന്ദ്രീകരിച്ചും 12ന് മദ്‌റസകള്‍ മുഖേനയും സമാഹരിച്ച തുക നാളെ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നേതാക്കള്‍ ഏറ്റുവാങ്ങും. അതത് റെയ്ഞ്ച് പരിധിയിലെ മഹല്ല്, മദ്‌റസ ഭാരവാഹികള്‍ തുക കൈമാറി ബന്ധപ്പെട്ടവരില്‍നിന്ന് രശീതി കൈപ്പറ്റണം.
ഫണ്ട് സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അതാത് റെയ്ഞ്ച് ഭാരവാഹികള്‍ ചെയ്യേണ്ടതാണ്. റെയ്ഞ്ച് സെക്രട്ടറിമാരെ കോഡിനേറ്റര്‍മാരായി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയുള്ള സിറ്റിങില്‍ സമാഹരിച്ച തുക റെയ്ഞ്ച് കോഡിനേറ്റര്‍മാര്‍ സ്വീകരിച്ച് മഹല്ലുകള്‍ക്ക് രശീതി നല്‍കേണ്ടതാണ്.
മഹല്ലുകളില്‍നിന്ന് സമാഹരിച്ച തുക റെയ്ഞ്ച് കോഡിനേറ്റര്‍മാരില്‍നിന്നു സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങുന്ന ജില്ലാ കേന്ദ്രങ്ങളും തിയതിയും: 18ന് മലപ്പുറം ഈസ്റ്റ് ജില്ല മലപ്പുറം സുന്നി മഹല്‍, മലപ്പുറം വെസ്റ്റ് ജില്ല എടരിക്കോട് സമസ്ത ഓഫിസ്.
20ന് കോഴിക്കോട് ജില്ല കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സമസ്ത കാര്യാലയം, 21ന് കണ്ണൂര്‍ ജില്ല കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, 22ന് കാസര്‍കോട് ജില്ല ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, 23ന് മംഗലാപുരം ജില്ല മംഗലാപുരം ജില്ലാ ഓഫിസ്.
25ന് വയനാട്, നീലഗിരി, കുടക് ജില്ലകള്‍ കല്‍പ്പറ്റ സമസ്ത ഓഫിസ്, പാലക്കാട് ജില്ല ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യലയം.
27ന് തിങ്കളാഴ്ച തൃശൂര്‍ ജില്ല തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ എം.ഐ.സിയില്‍വച്ചും, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ആലുവ സെന്റര്‍ മസ്ജിദ്, 28ന് ആലപ്പുഴ ജില്ല നീര്‍ക്കുന്നം ഇസ്‌ലാമിക് സെന്റര്‍, 29ന് തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകള്‍ തിരുവനന്തപുരം സമസ്ത ജൂബിലി സൗധം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago