റുബെല്ല കുത്തിവയ്പെടുത്ത കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം
ബോവിക്കാനം: മീസില്‍സ് റുബെല്ല കുത്തിവയ്പെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊവ്വല്‍ മുളിയാര്‍ മാപ്പിള സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഫിദ ഫാത്തിമ (12), ഹസന് സിനാന് (13),അഫ്രീദ് (12), അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അസ്നാന് (10), മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ഹാഫിസ (എട്ട്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്കുശേഷം കുട്ടികളെ വിട്ടയച്ചു.
സ്കൂളിലെ 250 ഓളം വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ റുബെല്ല വാക്സിന് കുത്തിവയ്പ് നടത്തിയിരുന്നു. കുത്തിവയ്പെടുത്തതിനു ശേഷം വിദ്യാര്‍ഥികള്‍ക്ക് തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. കലക്ടറുടെ കര്‍ശന നിര്‍ദേശ പ്രകാരമായിരുന്നു എല്ലാ വിദ്യാര്‍ഥികള്‍ക്കും കുത്തിവയ്പെടുക്കുന്നതിനായി ഇന്നലെ സ്കൂളില്‍ ക്യാംപ് സംഘടിപ്പിച്ചത്. 800 കുട്ടികളുള്ള സ്കൂളില്‍ നേരത്തെ 200 കുട്ടികള്‍ക്ക് കുത്തിവയ്പ് എടുത്തിരുന്നു. ബാക്കിയുള്ള കുട്ടികള്‍ക്കാണ് രണ്ട് ദിവസങ്ങളിലായി കുത്തിവയ്പ് നടത്താന്‍ തീരുമാനിച്ചിരുന്നതെന്നു മുളിയാര്‍ സി .എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."