HOME
DETAILS
MAL
ബ്ലാക്ക്മെയിലിങ് ആരോപണം: ഉമ്മന്‍ചാണ്ടി കുറ്റം സമ്മതിക്കുന്നുവെന്ന് സരിത
backup
November 13 2017 | 20:11 PM
കൊട്ടാരക്കര(കൊല്ലം): തന്നെ ആരോ ബ്ലാക്ക് മെയില്‍ ചെയ്തതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത് സ്വയം കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്നും ഫെനി ബാലകൃഷ്ണനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നും സരിത എസ് നായര്‍.
മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ ബ്ലാക്ക്മെയിലിനു വിധേയമായി എന്ന് പറയുന്നത് ആ നേതാവിന് ഭൂഷണമല്ല. ഇതുമൂലം അദ്ദേഹം സ്വയം തരംതാഴുകയാണെന്നും സരിത പറഞ്ഞു. രണ്ട് കേസുകളില്‍ ജാമ്യം എടുക്കുന്നതിനായി ഇന്നലെ കൊട്ടാരക്കര കോടതിയില്‍ എത്തിയതായിരുന്നു സരിത. കത്തുകളെല്ലാം താന്‍ സ്വന്തമായി എഴുതിയതാണ്. കത്തെഴുതാന്‍ ഗണേഷ് കുമാറിന്റെയോ മറ്റാരുടെയോ സഹായം തനിക്ക് ആവശ്യമില്ല. എഴുതാനും വായിക്കാനും അറിയാവുന്ന വ്യക്തിയാണ് താനെന്നും സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."