പട്ടയം റദ്ദ് ചെയ്തതിന്പിന്നില് ഗൂഢാലോചന: ജോയ്സ് ജോര്‍ജ്
തൊടുപുഴ: ഇടുക്കി കൊട്ടക്കാമ്പൂരിലെ തന്റെ ഭൂമിയുടെ പട്ടയം ദേവികുളം സബ് കലക്ടര്‍ റദ്ദുചെയ്തതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ജോയ്സ് ജോര്‍ജ് എം.പി. ഗൂഢാലോചനയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പങ്കുണ്ടെന്ന് അദ്ദേഹം തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അബദ്ധങ്ങളും പിശകുകളും നിറഞ്ഞതാണ് സബ് കലക്ടറുടെ ഉത്തരവ്. ഈ നടപടി തുടര്‍ന്നാല്‍ ഇടുക്കി ജില്ലയിലെ ഓരോ കര്‍ഷകന്റെയും ഭൂമിയുടെ പട്ടയം എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാം. അതുകൊണ്ടുതന്നെ സബ് കലക്ടറുടെ നടപടി മാധ്യമങ്ങളും പൊതു സമൂഹവും വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതകള്‍ പരിശോധിക്കാതെ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് സബ് കലക്ടര്‍ പട്ടയം റദ്ദ്ചെയ്തിട്ടുള്ളത്. മാത്രവുമല്ല, പിതാവില്‍നിന്ന് തന്റെ കൈവശം ഭൂമി ലഭിച്ച സമയംമുതല്‍ ഇതുവരെ യാതൊരു പിഴവുകളും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതായി ചൂണ്ടിക്കാട്ടിയിട്ടില്ല.
പിതാവ് സ്ഥലം വാങ്ങുന്നതിന് മുന്‍പുള്ള കാര്യങ്ങള്‍ മാത്രമാണ് സബ് കലക്ടറുടെ ഉത്തരവില്‍ ഉള്ളതെന്ന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."