HOME
DETAILS
MAL
സിനിമയെ സിനിമയായി കാണാനാണ് ഇഷ്ടമെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്്വി
backup
November 13 2017 | 22:11 PM
മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമയ്ക്കെതിരേ വിവാദം കത്തിനില്‍ക്കവേ സ്വന്തം നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.
ചരിത്രത്തെ വളച്ചൊടിച്ചാണ് പത്മാവതി സിനിമ തയാറാക്കിയതെന്ന ആരോപണവുമായി രജപുത്രരും സംഘ് പരിവാര്‍ സംഘടനകളും രംഗത്തെത്തിയ സാഹചര്യത്തിലാണ് സിനിമയെ സിനിമയായി കാണുകയാണ് വേണ്ടതെന്ന നിലപാടുമായി മന്ത്രി രംഗത്തെത്തിയത്.
ഒരു സിനിമ കാണുമ്പോള്‍ അതിന്റെ ചിരിത്രവും ഭൂമിശാസ്ത്രവും അന്വേഷിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിനമയെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. ഇഷ്ടമുണ്ടെങ്കില്‍ അതിനെ അംഗീകരിക്കുക, അതല്ലെങ്കില്‍ അവിടെതന്നെ കളഞ്ഞുപോരിക എന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തമാസം ഒന്നിനാണ് പത്മാവതി റിലീസ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."