റോഹിംഗ്യന്‍ പ്രശ്‌നം അവഗണിച്ച് ആസിയാന്‍ റിപ്പോര്‍ട്ട്
മനില: മനിലയില്‍ നടക്കുന്ന 31ാമത് ആസിയാന്‍ ഉച്ചകോടിയില്‍ റോഹിംഗ്യന്‍ വിഷയത്തില്‍ അവഗണന. റാഖൈന്‍ പ്രദേശങ്ങളില്‍ മ്യാന്‍മര്‍ സര്‍ക്കാരിന്റെയും ബുദ്ധ സന്യാസികളുടെയും നേതൃത്വത്തില്‍ റോഹിംഗ്യകള്‍ക്കെതിരേ നടന്ന അക്രമത്തിനെതിരേ ഇന്നലെ സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശങ്ങളില്ല.
യു.എന്‍ ഉള്‍പ്പെടെ നിരവധി സംഘടനകളും രാഷ്ട്രങ്ങളും ശക്തമായി വിമര്‍ശിച്ച മ്യാന്‍മര്‍ സര്‍ക്കാരിനെതിരേയുള്ള പരാമര്‍ശം കരട് റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. റോഹിംഗ്യ സംബന്ധിച്ച് എങ്ങും തൊടാതെയുള്ള പരാമര്‍ശം മാത്രമാണ് കരട് റിപ്പോര്‍ട്ടിലുള്ളത്. ആസിയാന്‍ രാജ്യങ്ങളില്‍ അംഗമാണ് മ്യാന്‍മര്‍. വിയറ്റ്‌നാമിലുണ്ടായ പ്രകൃതി ദുരന്തങ്ങളിലകപ്പെട്ടവര്‍ക്കും ഫിലപ്പൈന്‍സില്‍ ഇസ്‌ലാമിക് സ്റ്റേറ്റുമായുണ്ടായ പോരാട്ടത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായം എത്തിക്കണമെന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇതോടൊപ്പമാണ് റാഖൈന്‍ സംസ്ഥാനത്തെ ചില പ്രശ്‌നങ്ങള്‍ ബാധിച്ച വിഭാഗങ്ങള്‍ക്കു സഹായം എത്തിക്കണമെന്ന് കരാറില്‍ പറയുന്നത്. ഇതു മാത്രമാണ് റോഹിംഗ്യകളെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഹിംഗ്യകള്‍ എന്നുപോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല. റോഹിംഗ്യന്‍ വിഷയത്തില്‍ ഇടപെടണമെന്ന് മലേഷ്യ ആസിയാന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരവിഷയത്തില്‍ ഇടപെടില്ലെന്നാണ് ആസിയാന്‍ അധികൃതരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."