രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം: 'ദുര്‍ബല വിഭാഗങ്ങളെ ആക്രമിക്കുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരെയും ഒറ്റപ്പെടുത്തണം'
ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നുവരുന്ന ദലിത്- ന്യൂനപക്ഷ ആക്രമണങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും എതിരെ ശക്തമായ സന്ദേശവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.
രാജ്യം 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച നായകന്മാരെ ബഹുമാനത്തോടെ പ്രണമിക്കുന്നുവെന്നു പറഞ്ഞാണ് സന്ദേശ പ്രസംഗത്തിന് തുടക്കം കുറിച്ചത്. പ്രണബ് മുഖര്‍ജിയുടെ അഞ്ചാമത്തെ സ്വാതന്ത്ര്യദിന ഭാഷണമാണിത്.
രാഷ്ട്രപതിയുടെ സന്ദേശപ്രസംഗത്തില്‍ നിന്ന്
ഇന്ത്യയിലെ എല്ലാവരും വളരുമ്പോള്‍ മാത്രമാണ് ഇന്ത്യ വളരുക. പുറത്താക്കപ്പെട്ടവന്‍ കൂടി വികസന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടണം. അകറ്റപ്പെട്ടവനെയും പീഡിക്കപ്പെട്ടവനെയും മുഖ്യധാരയിലേക്കെത്തിക്കണം
നീതി, സ്വാതന്ത്ര്യം, തുല്യത സാഹോദര്യം എന്നീ തൂണുകളില്‍ സ്ഥാപിതമായ നമ്മുടെ ജനാധിപത്യം ശക്തിയില്‍ നിന്നു ശക്തിയിലേക്ക് വളരുകയാണ്
ജി.എസ്.ടി ഭേദഗതി ബില്‍ പാസാക്കാനായത് നമ്മുടെ ജനാധിപത്യം പക്വതയാര്‍ജ്ജിച്ചുവെന്ന് ആഘോഷിക്കാനുള്ള കാരണമാണ്
'അയല്‍വാസി ആദ്യം' നയത്തില്‍ നിന്ന് നമ്മള്‍ പിന്മാറരുത്. നമ്മുടെ വിദേശ നയം സമാധാനപരമായ സഹവര്‍ത്തിത്വമാണ്
തീവ്രവാദത്തിനെതിരെ ലോകം ഒറ്റ ശബ്ദത്തിലും നിരുപാധികമായും പോരാടും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."