പൊതുമാപ്പിന് ഇന്ന് അവസാനം; ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: മാസങ്ങളായി സഊദി ഭരണകൂടം അനുവദിച്ചിരുന്ന പൊതുമാപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കര്‍ശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം. വിവിധ വകുപ്പുകളുടെ സഹകരണത്തൂടെ രാജ്യത്താകമാനം കര്‍ശന പരിശോധന ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ചെവ്വാഴ്ച രാത്രിയോടെ ഇളവ് അനുവദിച്ചിരുന്ന സമയം കഴിയുന്നതോടെ കര്‍ശന തിരച്ചില്‍ വ്യാപകമാക്കാന് നിര്‍ദേശം. ഇതിനായി വിവിധ വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
'നിയമലംഘകരില്ലാത്ത രാജ്യം' എന്ന തലക്കെട്ടില്‍ കഴിഞ്ഞ മാര്‍ച് 18 നാണു സഊദി ഭരണകൂടം പൊതുമാപ്പ് അനുവദിച്ചത്. ആദ്യം മൂന്നു മാസത്തേക്ക് മാത്രം അനുവദിച്ച പൊതുമാപ്പ് പിന്നീട് രണ്ടു ഘട്ടങ്ങളിലായി നവംബര്‍ പതിനാലു വരെ നീട്ടുകയായിരുന്നു. ഈ അവധിയും കഴിയുന്നതോടെ ഇനിയുള്ള അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനാണ് സംയുക്ത നീക്കത്തിന് അധികൃതര്‍ ഒരുങ്ങുന്നത്. ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, എന്നിവരയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിശോധനയില്‍ വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കെടുക്കും. പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയായി വിധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കൂടാതെ അനധികൃത താമസക്കാര്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്കും സഹായങ്ങള്‍ ചെയ്യുന്നവര്‍ക്കും ശിക്ഷ ലഭിക്കും. ഇത്തരക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതും ഗതാഗത സൗകര്യം നല്‍കുന്നതും കുറ്റകരമാണ്. കുറ്റക്കാരെ കണ്ടെത്തുന്നതിന് രാജ്യത്തെ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഇത്തരക്കാരെ കണ്ടെത്തിയാല്‍ അധികൃതരെ ഉടന്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."