സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റിയാദില്‍ 22 മുതല്‍ ചേരും
റിയാദ്: സിറിയയിലെ സ്ഥിഗതികള്‍ വിലയിരുത്തുന്നതിനും ഭാവി നടപടികള്‍ ആലോചിക്കുന്നതിനും വേണ്ടി സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ റിയാദില്‍ യോഗം ചേരും. ഈ മാസം 22 മുതല്‍ 24 വരെയുള്ള രണ്ടു ദിവസങ്ങളിലായാണ് യോഗം ചേരുക.
തീവ്രവാദ, ഭീകരവാദ നിലപാടുകള്‍ക്കെതിരെയും സമാധാന പുനസ്ഥാപനത്തിനും സഊദിയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന് സഊദി അനുകൂല നിലപാട് സ്വീകരിക്കുന്നത്. സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് റിയാദില്‍ യോഗം ചേരുന്നതെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കുകയും ഇവരില്‍ നിന്നും ഉടമ്പടിക്കായുള്ള യോജിച്ച സംഘത്തെ ഉണ്ടാകുകയും ഐക്യ രാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ ജനീവയില്‍ നടക്കുന്ന ഉടമ്പടി പുനരാരംഭിക്കുയും ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതുമാണ് റിയാദ് ചര്‍ച്ചയിലൂടെ ലക്ഷ്യമാക്കുന്നതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇക്കഴിഞ്ഞ ആഗസ്റ്റിലും സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനീവ സമാധാന സമ്മേളനത്തിന് മുന്നോടിയായി റിയാദില്‍ സമ്മേളിച്ചിരുന്നു.
ഫോട്ടോ: ഇക്കഴിഞ്ഞ ജൂലൈ 15 നു അസ്താനയില്‍ ചേര്‍ന്ന സിറിയന്‍ സമാധാന യോഗത്തില്‍ സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കടുക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."