HOME
DETAILS
MAL
സഊദിയിലെ ബീഷയില്‍ ഭൂചലനം
backup
November 14 2017 | 03:11 AM
റിയാദ്: സഊദിയിലെ ബീഷയില്‍ തിങ്കളാഴ്ച വൈകീട്ട് ഭൂചലനം അനുഭവപ്പെട്ടതായി സഊദി ജിയോളജി വകുപ്പ് അറിയിച്ചു. ജിസാന്‍ മേഖലയിലെ ബീഷ പ്രവിശ്യയില്‍ റിക്റ്റര്‍ സ്കെയിലില്‍ 2 . 1 ഡിഗ്രി രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബീഷ നഗരിക്ക് കിഴക്ക് ഭാഗത്ത് നാല് കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം.
അതെ സമയം, ജിദ്ദയില്‍ ഭൂചലനം അനുഭവപ്പെട്ടെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റുമാണ് ജിദ്ദയില്‍ ഭൂചലനം ഉണ്ടായതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇറാന്‍ഇറാഖ് ഭൂചലന പശ്ചാത്തലത്തിലാണ് വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഇതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും വാര്‍ത്ത അവാസ്തവുമാണെന്നും മക്ക പ്രവിശ്യ കേന്ദ്രം ട്വിറ്ററിലോടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."