'മഡ്' ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: വി.എഫ്.സി വെട്ടത്തൂര്‍ വിജയികള്‍
വാഴക്കാട്: 'ലഹരിവിമുക്ത ഗ്രാമം' സന്ദേശമുയര്‍ത്തി 'മണ്‍സൂണ്‍ പ്ലയേഴ്‌സ്' പണിക്കരപ്പുറായ സംഘടിപ്പിച്ച ഒന്നാമത് വണ്‍ഡേ മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വി.എഫ്.സി വെട്ടത്തൂര്‍ ജേതാക്കളായി. ആതിഥേയരായ മണ്‍സൂണ്‍ പ്ലയേഴ്‌സ് പണിക്കരപ്പുറായയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വെട്ടത്തൂര്‍ കിരീടം സ്വന്തമാക്കിയത്.
യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി, മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ബോധവത്കരണ സന്ദേശമുയര്‍ത്തിയാണ് മണ്‍സൂണ്‍ പ്ലയേഴ്‌സ് പണിക്കരപ്പുറായ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ടൂര്‍ണമെന്റിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ ലഹരി ബോധവത്കരണ ലഘുലേഖകള്‍ കളിക്കാര്‍ക്ക് വിതരണം ചെയ്തു.
ടൂര്‍ണമെന്റ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്തഫ മാസ്റ്റര്‍, അബ്ദുല്‍മുനീര്‍, കെ.സി ആസിഫ്, ഷഹല്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് പണിക്കരപ്പുറായ യുവജന ക്ലബ് പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റിന് സര്‍ഫാസ് ബി.പി, സെയ്ദ് സി.കെ, ഹിദായത്തുള്ള, ഷാമില്‍ കെ.എം, നവാസ് പി, റമീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."