താനൂര്‍ നഗരസഭയിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കും
താനൂര്‍: പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ ഭവന രഹിതരായ 1571 കുടുംബങ്ങള്‍ക്കു വീടു നല്‍കാനൊരുങ്ങി താനൂര്‍ നഗരസഭ രംഗത്ത്.
പദ്ധതിയുടെ ധന സഹായ വിതരണോദ്ഘാടനം ഈ മാസം 16 വൈകുന്നേരം 3ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിക്കും.
ഇതോടെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പേര്‍ക്കു വീടു നിര്‍മിച്ചു നല്കുന്ന സംസ്ഥാനത്തെ ആദ്യത്തെ നഗരസഭ താനൂരിനു സ്വന്തമാവും.
പദ്ധതി നിര്‍വഹണത്തില്‍ നിലവില്‍ താനൂര്‍ നഗരസഭ സംസ്ഥാനത്തു രണ്ടും ജില്ലയില്‍ ഒന്നാം സ്ഥാനത്തും നില്‍ക്കുകയാണ്.
നഗരസഭ അധികൃതര്‍ ഭരണ പരിധിയിലെ മുഴുവന്‍ വീടുകളിലും സര്വെനടത്തിയാണ് ഭവന രഹിതരെ കണ്ടെത്തിയത്. സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലുമുള്ളവരെ ഈ പദ്ധയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മിച്ചു നല്‍കും.
മുന്നു ലക്ഷം രൂപയാണു ഭവന നിര്‍മാണത്തിനു ഗുണഭോക്താവിനു നഗരസഭ നല്‍കുന്നത്.
1.50 ലക്ഷം കേന്ദ്ര ഗവണ്മെന്റും 5,0000 നഗരസഭയും 5,0000 സംസ്ഥാന ഗവണ്മെന്റും 50000 ഗുണ ഭോക്താവുമാണു ചെലവഴിക്കേണ്ടത്.
640 ചതുരശ്ര വിസ്തൃതിയില്‍ നിര്‍മിക്കുന്ന വീടിന്റെ രൂപവും ശൈലിയും ഗുണഭോക്താവിന്റെ അഭിപ്രായങ്ങള്‍ സീകരിക്കുന്നതിനു പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്.
നഗരസഭയിലെ 617 ഭൂരഹിത കുടുംബങ്ങള്‍ക്കു അടുത്ത ഘട്ടത്തില്‍ താമസിക്കുന്നതിനു ഫ്ളാറ്റ് നിര്‍മിച്ചു നല്കുന്നതിനു തീരുമാനമുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
പദ്ധതി ഉദ്ഘാടന ചടങ്ങില്‍ വിവിധ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."