പ്രകൃതിവിരുദ്ധ പീഡനം; യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: സ്കൂള്‍ വിദ്യാര്‍ഥികളായ സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ മുതുകാട് കോളനിയിലെ തൈക്കാട് വീട്ടില്‍ രാജേഷി(37)നെയാണ് നിലമ്പൂര്‍ സി.ഐ കെ.എം ബിജുവും സംഘവും അറസ്റ്റു ചെയ്തത്. വീടിനു സമീപത്തെ സ്കൂള്‍ വിദ്യാര്‍ഥികളായ സഹോദരങ്ങളെയാണ് ഇയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി മിഠായി വാങ്ങാനും ഭക്ഷണം വാങ്ങാനുമെന്ന് പറഞ്ഞ് പണം നല്കി പീഡിപ്പിച്ചത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ കുട്ടികളുടെ കൈയില്‍ കൂടുതല്‍ പണം കണ്ട മാതാവിന് സംശയം തോന്നി അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകരെത്തി കുട്ടികളെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലിസിനെ അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ്. നിലമ്പൂര്‍ സി.ഐക്ക് പുറമെ എസ്.ഐ സി പ്രദീപ് കുമാര്‍, എം മനോജ്, ജയരാജ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."