HOME
DETAILS
MAL
മലപ്പുറം കാന്‍സര്‍ സെന്റര്‍: മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണുമെന്ന് പി ഉബൈദുല്ല എം.എല്‍.എ
backup
November 14 2017 | 06:11 AM
മലപ്പുറം: മലപ്പുറത്ത് കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നത് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കാണുമെന്ന് പി ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. പ്രശ്നം ഗൗരവമായാണ് കാണുന്നത്. പദ്ധതി ഏതുവിധേനയും നടപ്പാക്കേണ്ടതാണ്. ഇതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. പരിഹാരമായില്ലെങ്കില്‍ മറ്റുനടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും എം.എല്‍.എ പറഞ്ഞു. പദ്ധതിക്കായി തുടങ്ങിയ പ്രൊജക്ട് ഓഫിസ് ഇപ്പോഴും വാറങ്കോട് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നടപടികളൊന്നുമുണ്ടാകുന്നില്ല. ഇതിന് പരിഹാരം വേണം. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ഏറ്റവും കാന്‍സര്‍ രോഗികളുള്ളതും ജില്ലയിലാണ്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."