സഹതാപം പിടിച്ചുപറ്റാന്‍ മോദി പച്ചക്കള്ളം പറയുന്നു: മണിശങ്കര്‍ അയ്യര്‍
മലപ്പുറം: ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം കളവ് പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. തന്റെ ബാല്യകാലത്ത് നാട്ടിലെ റെയില്‍വേ സ്റ്റേഷനില്‍ ചായക്കച്ചവടം നടത്തിയാണ് ജീവിച്ചതെന്ന് മോദി പറയുന്നത് ശുദ്ധകളവാണ്. മോദിക്ക് 23 വയസ് പ്രായമുള്ള കാലത്താണ് അദ്ദേഹത്തിന്റെ നാട്ടില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിച്ചത്. ഇല്ലാത്ത റെയില്‍വേ സ്റ്റേഷനില്‍ ചായക്കച്ചവടം നടത്തുന്നതെങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. മലപ്പുറത്ത് എം.പി ഗംഗാധരന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.
മെയ്ക്ക് ഇന്ത്യ, അച്ചാദിന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മോദി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഭരണവും മന്ത്രിമാരും മാറുന്നത് സ്വാഭാവികമാണ്.മുമ്പും ബി.ജെ.പിക്ക് പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവരെയൊന്നും ഇത്രത്തോളം ഭയപ്പെടേണ്ടി വന്നിട്ടില്ല. മോദി അധികാരത്തില്‍ വന്നതില്‍ അസ്വാഭാവികതയുണ്ട്. അത് രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014 വരെ പ്രധാനന്ത്രിമാരായവര്‍ ഗാന്ധിയന്‍ ചിന്താഗതിയില്‍ ആകൃഷ്ടരായിരുന്നു. എന്നാല്‍ ഗാന്ധിയന്‍ ചിന്തകളെ തള്ളിപ്പറഞ്ഞ് ചോരപുരണ്ട പാദരക്ഷയുമായാണ് മോദി പ്രധാനമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. തഞ്ചാവൂര്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ലോക്‌നാഥ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ, കെ.പി നൗഷാദലി, വി സെപശയ്തുമുഹമ്മദ് തങ്ങള്‍, കെ.സി അഷറഫ്, എ.കെ അബ്ദുറഹ്മാന്‍, ഡോ. ഹരിപ്രിയ, കുഞ്ഞുട്ടി മൈത്ര, സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."